Advertisment

തിരക്കേറിയ ഒരു പബ്ബില്‍വെച്ച് മുതിര്‍ന്ന ഒരു സ്ത്രീയുമായുണ്ടായ ലൈംഗികബന്ധത്തിലൂടെ തന്റെ ‘കന്യകാത്വം’ നഷ്ടപ്പെട്ടു; വിവാദ വെളിപ്പെടുത്തലുകളുമായി ഹാ​രി രാ​ജ​കു​മാ​ര​ന്റെ ആ​ത്മ​ക​ഥ ചൊവ്വാഴ്ച്ച പുറത്തിറങ്ങും​

New Update

സോമർസെറ്റ്: ബ്രിട്ടനിൽ വിവാദ വെളിപ്പെടുത്തലുകളുമായി ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ങ്ങു​ന്ന ഹാ​രി രാ​ജ​കു​മാ​ര​ന്റെ ‘സ്​​പെ​യ​ർ’ എന്ന ആ​ത്മ​ക​ഥ​യിൽ രാ​ജ​കു​ടുംബ​ത്തി​​ലെ ഉ​ള്ള​റ​ക്ക​ഥ​ക​ളിലെ വിവാദ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. കു​ട്ടി​ക്കാ​ലം മു​ത​ൽ കു​ടും​ബ​ത്തി​ൽ നേ​രി​ട്ട വി​വേ​ച​ന​വും അ​വ​ഗ​ണ​ന​യും ഹാരി പുസ്തകത്തിൽ വി​വ​രി​ക്കു​ന്ന​താ​യി പകർപ്പ് ല​ഭി​ച്ചെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട ബ്രി​ട്ടീ​ഷ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Advertisment

publive-image

അ​മേ​രി​ക്ക​ൻ ന​ടി​ മേ​ഗ​ൻ മാ​ർ​ക്ക​ലി​നെ ഹാ​രി വി​വാ​ഹം ക​ഴി​ച്ച​ശേ​ഷ​മാ​ണ് ബ്രിട്ടീഷ് കൊട്ടാരത്തിലെ ഇളമുറക്കാരും സഹോദരങ്ങളുമായ വി​ല്യ​മും ഹാരിയും ത​മ്മി​ലു​ള്ള ബ​ന്ധം മു​റി​ഞ്ഞ​ത്. എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ലാ​ണ് ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ച്ച​ത്.

പി​താ​വും ഇ​പ്പോ​ൾ രാ​ജാ​വു​മാ​യ ചാ​ൾ​സ്, കാ​മി​ല​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ലു​ള്ള എ​തി​ർ​പ്പ്, കൗ​മാ​ര​കാ​ല​ത്തെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം, പ്രാ​യ​മാ​യ സ്ത്രീ​യു​മാ​യു​ള്ള ലൈം​ഗി​ക ബ​ന്ധം, അഫ്ഗാനിസ്ഥാനിൽ 25 പേ​രെ വ​ധി​ച്ച​താ​യ അ​വ​കാ​ശ​വാ​ദം തു​ട​ങ്ങി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ പു​സ്ത​ക​ത്തി​ൽ തു​റ​ന്നെ​ഴു​തി​യ​താ​യി ബ്രിട്ടീഷ് ​മാധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നത്.

അന്തരിച്ച എലിസബത്ത് രാജ്ഞിക്കു വേണ്ടി വിൻസർ കൊട്ടാരത്തിനു പുറത്തു ജനങ്ങൾ സമർപ്പിച്ച അനുശോചനസന്ദേശങ്ങളും പൂക്കളും കാണുന്ന വില്യം രാജകുമാരൻ, ഭാര്യ കെയ്റ്റ്, ഹാരി രാജകുമാരൻ, ഭാര്യ മേഗൻ. വില്യം– ഹാരി സഹോദരങ്ങൾക്കിടയി‍ൽ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇരുവരും കുടുംബത്തോടൊപ്പം ഒരുമിച്ചു പ്രത്യക്ഷപ്പെട്ടത്.

ചാ​ൾ​സ് രാ​ജാ​വി​ന്റെ​യും അ​ന്ത​രി​ച്ച ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ​യും മ​ക്ക​ളാ​ണ് വി​ല്യ​മും ഹാ​രി​യും. ഇ​രു​വ​രും ത​മ്മി​ലു​ള്ള അ​സ്വാ​ര​സ്യ​ത്തി​ന്റെ ക​ഥ​ക​ൾ നേ​ര​ത്തേ പുറ​ത്തു​വ​ന്ന​താ​ണ്. എന്നാൽ, ഇത്രത്തോളം രൂ​ക്ഷ​ത​യും വി​ശ​ദാം​ശ​ങ്ങ​ളും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നത് ഇപ്പോളാണ്. പുസ്തകത്തിന്റെ സ്പാനിഷ് പതിപ്പ് പ്രകാശനത്തിന് മുമ്പ് തന്നെ വില്‍പനയ്ക്ക് എത്തിയതോടെയാണ് ഇക്കാര്യങ്ങൾ പ്രചരിക്കാനാരംഭിച്ചത്. സ്‌പെയിനിലെ പുസ്തശാലകളില്‍ നിന്ന് സ്‌പെയര്‍ ഉടനടി പിന്‍വലിക്കപ്പെട്ടെങ്കിലും പുസ്തകത്തിലെ ചില സുപ്രധാന വെളിപ്പെടുത്തലുകള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ വായനക്കാരിലേക്ക് എത്തിച്ചു. 50 % വിലക്കിഴിവോടെ 14 പൗണ്ടിനാണ് പുസ്തകം വിപണിയിലെത്തുന്നത്.

പുസ്തകത്തിലെ ചില പ്രധാന വെളിപ്പെടുത്തലുകൾ

വ്യോമസേനയില്‍ പൈലറ്റായി സേവനമനുഷ്ഠിക്കുന്ന കാലത്ത് താലിബാനെതിരെയുള്ള രണ്ട് നീക്കങ്ങളിലായി 25 പേരെ കൊലപ്പെടുത്തിയതായും ഹാരി അവകാശപ്പെടുന്നു. 2007-2008, 2012-13 കാലങ്ങളില്‍ നടന്ന വ്യോമാക്രമണങ്ങളെ സൂചിപ്പിച്ചാണ് ഹാരി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചതുരംഗക്കളത്തിലെ കരുക്കളെ വെട്ടിമാറ്റുന്ന പോലെ 25 പേരുടെ ജീവനപഹിച്ചതില്‍ അഭിമാനമോ അപമാനമോ അനുഭവപ്പെടുന്നില്ലെന്നും ഹാരി പറയുന്നുണ്ട്. എന്നാൽ ഈ വെളിപ്പെടുത്തലുകൾ ഏറെ വിവാദമായിട്ടുണ്ട്.

പതിനേഴു വയസുള്ളപ്പോൾ കൊക്കെയ്ന്‍ ഉപയോഗിച്ചു നോക്കിയെന്നും തന്റെ പിതാവായ ചാള്‍സ് രാജാവ് ഇടപെട്ട് ആ ദുശീലം അവസാനിപ്പിച്ചതായും ഹാരി വെളിപ്പെടുത്തുന്നു. മയക്കുമരുന്നിന് അടിമകളായവരെ മോചിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു ക്ലിനിക്കിലേക്ക് പിതാവ് തന്നെ കൂട്ടിക്കൊണ്ടു പോയതായും അവിടെ മദ്യത്തിനും കഞ്ചാവിനും അടിമപ്പെട്ട നിരവധി ചെറുപ്പക്കാരെ കണ്ടതായും ഹാരി പറയുന്നു.

തിരക്കേറിയ ഒരു പബ്ബില്‍വെച്ച് മുതിര്‍ന്ന ഒരു സ്ത്രീയുമായുണ്ടായ ലൈംഗികബന്ധത്തിലൂടെ തന്റെ ‘കന്യകാത്വം’ നഷ്ടപ്പെട്ടതായും ഹാരി പറയുന്നുണ്ട്. ‘കുതിരകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരുവള്‍’ എന്നാണ് ഹാരി ആ സ്ത്രീയെ വിശേഷിപ്പിച്ചിരിക്കുന്നത്. എങ്കിലും ‘ഏറെ ലജ്ജാവഹമായ സംഭവം’ എന്നാണ് ഹാരി ആ ബന്ധത്തെക്കുറിച്ച് പുസ്തകത്തിലൂടെ ഓര്‍മിക്കുന്നത്.

Advertisment