Advertisment

ചൈനീസ് ടെലികോം കമ്പനിയായ 'വാവേ'യെ നിരോധിക്കാനുള്ള നീക്കവുമായി ബ്രിട്ടന്‍

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

publive-image

Advertisment

ലണ്ടന്‍: ചൈനീസ് ടെലികോം കമ്പനിയായ 'വാവേ'യെ രാജ്യത്തെ 5ജി ശൃംഖലയില്‍ നിന്ന് നിരോധിക്കാനുള്ള നീക്കവുമായി ബ്രിട്ടന്‍. ചൊവ്വാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ അധ്യക്ഷതയില്‍ ചേരുന്ന ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്ക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഭാവിയില്‍ 5ജി രംഗത്ത് വാവേയുടെ ശേഷിയെ സാരമായി ബാധിച്ചേക്കാമെന്നാണ് ബ്രിട്ടന്റെ നിരീക്ഷണം. രാജ്യസുരക്ഷയും ബ്രിട്ടന്‍ പരിഗണിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

5ജിയില്‍ വാവേയുടെ സാന്നിധ്യം 2023-ഓടെ 35 ശതമാനമായ് കുറയ്ക്കാനും തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്പനിയെ പൂര്‍ണമായി നിരോധിക്കാനുമാണ് യുകെയുടെ നീക്കം.

Advertisment