Advertisment

ഉംറ തവക്കൽനാ ആപ് ലോഞ്ച് ചെയ്ത് ആദ്യ മണിക്കൂറിനുള്ളില്‍ റെജിസ്റ്റര്‍ ചെയ്തത് 16,000 പേര്‍ ആദ്യ പത്തുദിവസത്തെ ബുക്കിംഗ് അവസാനിച്ചു.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ഉംറ നിര്‍വഹണം  ഒക്ടോബർ 4 മുതൽ 3 ഘട്ടങ്ങളിലായി പുനരാരംഭിക്കുന്നതിനറെ ഭാഗമായി തവക്കൽനാ ആപ് ലോഞ്ച് ചെയ്ത് ആദ്യ മണിക്കൂറുകളിൽ 16,000 ഉംറ തീർഥാടകർ രജിസ്റ്റർ ചെയ്തതായി ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ വെളിപ്പെടുത്തി. ആദ്യത്തെ പത്തു ദിവസങ്ങളിലേക്കുള്ള ബുക്കിംഗ് അവസാനിച്ചതായും മന്ത്രി പറഞ്ഞു.

Advertisment

publive-image

ഉംറ നിർവഹിക്കുന്നവര്‍ക്ക് ഹജ് സമയത്തെ അതേ ജാഗ്രത കൈക്കൊള്ളുമെന്നും, ആരോഗ്യ സംരക്ഷണവും സുരക്ഷയും പാലിച്ച് കർമങ്ങൾ നിർവഹിക്കുകയും തിരക്ക് കുറക്കുകയുമാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യം.

ആദ്യ ഘട്ടത്തിൽ പ്രതിദിനം 6,000 തീർഥാടകരെ അനുവദിക്കുമെന്നും 24 മണിക്കൂറിനുള്ളിൽ 12 ഗ്രൂപ്പുകളായി വിഭജിച്ചായിരിക്കും സൗകര്യമൊരുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ സംഘത്തിനും ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കും. വ്യകതി അകലം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനും കൂടുതൽ കരുതൽ കൈവരിക്കുന്നതിനുമാണിതെന്ന് അദ്ദേഹം പറഞ്ഞു.

18 വയസിനും 65 വയസിനും ഇടയിലുള്ളവർക്കായിരിക്കും അനുമതി നല്‍കിയിട്ടുള്ളത് . എന്നാൽ രക്ഷിതാക്കളോടൊപ്പം തവക്കൽനാ ആപ്പിൽ ചേർത്ത കുടികളെ അവരുടെ കൂടെ പോകാൻ അനുവദിക്കും. ആശ്രിതരുടെ കാര്യത്തിലും ഇത് ബാധകമാണ്.

തവാഫും സഅ് യും നിർവഹിക്കുന്നതിന് ആവശ്യക്കാർക്ക് വീൽചെയറുകൾ ലഭ്യമാക്കും. ത്വവാഫിന്റെ (കഅ്ബയെ പ്രദിക്ഷണം ചെയ്യൽ)ഒഴുക്ക് ഒരേ വേഗത്തിലും പ്രവാഹത്തിലും ക്രമീകരിക്കും. ഹോട്ടലുകളിലും വസതികളിലും താമസിക്കുന്ന ഉംറ ബുക്ക് ചെയ്ത തീർഥാടകരും മക്കയ്ക്ക് പുറത്ത് നിന്ന് വരുന്നവരും ഹറം പള്ളിയിലേക്ക് പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് ചെക്ക് പോയിന്റുകളിൽ റിപ്പോർട്ട് ചെയ്യണം.

ഓരോ സംഘത്തോടൊപ്പവും മാർഗനിർദേശകരും ആരോഗ്യ പ്രവർത്തകരും അനുഗമിക്കും. പ്രദേശത്ത് താമസിക്കുന്നവർക്കൊഴികെ ഹറം പള്ളിക്ക് ചുറ്റുമുള്ള സെൻട്രൽ സോണിലെ കാർ പാർക്കിങുകൾ ഉപയോഗിക്കാൻ അനുവദിക്കില്ല. സ്വന്തം വാഹനത്തിൽ എത്തുന്നവർക്കും, എന്നാൽ ഹോട്ടൽ ബുക്കിങ് ഇല്ലാത്തതുമായ തീർഥാടകർക്ക് അനുവദിക്കപ്പെട്ട സമയ പരിധിയിൽ ചെക്ക് പോയിന്റ് സന്ദർശിച്ച് നിയുക്ത സംഘത്തിനൊപ്പം അനുഗമിക്കാനും ബസ് സർവീസുകൾ ഉപയോഗപ്പെടുത്താനും കഴിയും.

വിദേശത്ത് നിന്ന് എത്തുന്ന തീർഥാടകർക്ക് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി പ്രകാരം മാത്രമായിരിക്കും പ്രവേശിക്കാൻ അനുമതി നൽകുക.വിദേശത്ത് നിന്ന് എത്തുന്നവർക്കും സൗദി അറേബ്യയിലെ താമസക്കാർക്ക് ലഭിക്കുന്ന അതേ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

അവരും ആപ്ലിക്കേഷൻ വഴി സമയ സ്ലോട്ട് ബുക്ക് ചെയ്യണം. രാജ്യത്ത് പ്രവേശിച്ചത് മുതൽ തിരിച്ച് പുറപ്പെടൽ വരെ മന്ത്രാലയത്തിന്റെ നിരീക്ഷണവും സഹായവും ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. കോവിഡിനെ പ്രതിരോധിച്ച് നടത്തിയ കഴിഞ്ഞ തവണത്തെ ഹജ് സജ്ജീകരണവും സംവിധാനവും വിജയകരമായിരുന്നെന്നും ഉംറ പുനരാരംഭിക്കുമ്പോൾ അത് മാതൃകയാക്കി ഉംറ കൈകാര്യറത്തിലും മറ്റൊരു വിജയഗാഥ തീർക്കുമെന്നും മന്ത്രി പറഞ്ഞു.

ആൻഡ്രോയ്ഡ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിൽ തവക്കൽനാ ആപ് വൈകാതെ ലഭ്യമാകുമെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. ചില സാങ്കേതിക കാര്യങ്ങൾ പൂർത്തിയായാലുടൻ ആപ് ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭിക്കും. നിലവിൽ ഐ.ഒ.എസ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിൽ മാത്രമാണ് തവക്കൽനാ ആപ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നത്.

ഉംറ കർമം നിർവഹിക്കാൻ ഓരോരുത്തർക്കും മൂന്നു മണിക്കൂർ സമയമാണ് അനുവദിക്കുകയെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. ഇതിനു ശേഷം മടങ്ങേണ്ട കേന്ദ്രങ്ങളിലേക്ക് തീർഥാടകരെ തിരിച്ചയക്കും. ഒരു ഗ്രൂപ്പ് ഉംറ നിർവഹിച്ച് കഴിഞ്ഞ് ഹറം വിട്ട ശേഷം മാത്രമേ അടുത്ത ബാച്ചിനെ ഹറമിൽ പ്രവേശിപ്പിക്കുകയുള്ളൂ.

ഉംറ കർമം നിർവഹിക്കാൻ ആലോചിക്കുന്ന സൗദി പൗരന്മാരും വിദേശികളും തവക്കൽനാ ആപ്പിൽ പ്രവേശിച്ച് അക്കൗണ്ട് തുറന്ന് ആപ് ഡൗൺലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഉംറ കർമം നിർവഹിക്കുന്നതിനാണോ അതല്ല, വിശുദ്ധ ഹറമിൽ നമസ്‌കാരം നിർവഹിക്കുന്ന തിനാണോ, അതുമല്ല, മസ്ജിദുന്നബവി സിയാറത്തിനാണോ പെർമിറ്റ് വേണ്ടത് എന്ന കാര്യമാണ് ആദ്യം തെരഞ്ഞെടുക്കേണ്ടത്. ഇതിനു ശേഷം പെർമിറ്റ് വേണ്ട ദിവസം തെരഞ്ഞെടുത്ത് പെർമിറ്റ് ഇഷ്യൂ ചെയ്യണം.  ഇതോടെ ഉംറക്കും ഹറമിൽ നമസ്‌കാരത്തിൽ പങ്കെടുക്കാനും മദീന സിയാറത്തിനുമുള്ള തീയതി പ്രത്യക്ഷപ്പെടും.തുടര്‍ന്ന് ആവിശ്യ പെട്ടിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഫില്‍ ചെയ്യുക

ഓരോ ഗ്രൂപ്പ് ഉംറ തീർഥാടകർക്കുമൊപ്പം ആരോഗ്യ പ്രവർത്തകരനായ ഒരു ലീഡറുണ്ടാകും. ഹെൽത്ത് ലീഡർ തീർഥാടകരെ ഹറമിൽ അനുഗമിക്കും. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ഓരോ തീര്‍ഥാടകനും സുഗമമായി ഉംറ കര്‍മ്മം നിര്‍വഹിക്കാന്‍ സാധിക്കും.

ഉംറ തീർഥാടകരെ വിശുദ്ധ കഅ്ബാലയത്തിനും ഹജ്‌റുൽ അസവദിനും സമീപം എത്താൻ അനുവദിക്കില്ലെന്ന് ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി അബ്ദുൽഹമീദ് അൽമാലികി പറഞ്ഞു. വിശുദ്ധ കഅ്ബാലയത്തിനു ചുറ്റും സ്ഥാപിച്ച ബാരിക്കേഡിനു പുറത്തു മാത്രമേ ത്വവാഫ് കർമം നിർവഹിക്കാൻ അനുവദിക്കുകയുള്ളൂ. തീർഥാടകർക്ക് വിതരണം ചെയ്യുന്നതിന് മിനറൽ വാട്ടർ കുപ്പികളിൽ നിറച്ച സംസം വെള്ളം സജ്ജീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ തീർഥാടകർക്ക് ആവശ്യമായ പരിചരണങ്ങൾ നൽകാൻ ഹറംകാര്യ വകുപ്പ് മെഡിക്കൽ സംഘത്തെ ഒരുക്കിനിർത്തുകയും തീർഥാടകരെ മാറ്റിപ്പാർപ്പിക്കുന്നതിന് ഐസൊലേഷൻ ഏരിയകൾ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.

 

 

 

 

 

 

Advertisment