Uncategorized
വിദേശത്ത് പോകുന്നതിനു മുന്‍പ് പ്രാര്‍ഥിക്കണമെന്നാവശ്യപ്പെട്ട് ഒരു യുവാവ് കാറില്‍കയറ്റി; ഞങ്ങൾ പോകുന്ന വഴി പയ്യന് ഒരു ഫോൺകോൾ വന്നു, അവന്റെ കൂട്ടുകാർ അവിടെ നിൽപ്പുണ്ട്, അവരെ കൂട്ടി വരാമെന്നു പറഞ്ഞു. ജംക്ഷന്റെ മറുവശത്ത് എത്തിയപ്പോൾ അവന്റെ നാലു കൂട്ടുകാർ വന്നു, അവരുടെ രൂപങ്ങൾ കണ്ടപ്പോൾ എനിക്കെന്തോ പന്തികേടു തോന്നി, ഞാൻ വരുന്നില്ലെന്നു പറഞ്ഞ് കാറിൽനിന്ന് ഇറങ്ങിയോടി, ആദ്യം വന്ന പയ്യൻ പ്രാർഥനയ്ക്ക് വരാൻ നിർബന്ധിച്ച് എന്റെ പിന്നാലെ വന്നു, പിന്നെ ഈ തിട്ടയിലേക്ക് ചാടിക്കയറിയതു മാത്രമേ എനിക്ക് ഓർമയുള്ളൂ