Advertisment

ഇനിയില്ല ആ ഇടിയുടെ പൊടിപൂരം ! അണ്ടർടേക്കർ റിംഗിൽ നിന്ന് വിടവാങ്ങി

New Update

മുൻനിര ഫയൽമാനായിരുന്ന അമേരിക്കൻ സ്വദേശി Mark William Calaway എന്ന അണ്ടർടേക്കർ തൻ്റെ 55 മത്തെ വയസ്സിൽ പോർക്കളത്തിൽ നിന്ന് വിടചൊല്ലിപ്പിരിഞ്ഞു.നിരവധിതവണ WWF/ E ചാമ്പ്യനായിരുന്നിട്ടുണ്ട്. വേറിട്ട വേഷഭൂഷാദികളും സ്റ്റൈലും അണ്ടർടേക്കറുടെ മാത്രം ആകർഷകത്വമായിരുന്നു..

Advertisment

7 തവണ WWF/ E ചാമ്പ്യനായിരുന്നു. Wrestlemania 33 ൽ Roman Reigns മായി നടന്ന മത്സരത്തിൽ പരാജിതനായ Undertaker തൻ്റെ ചിരപരിചിതമായ കോട്ടും,തൊപ്പിയും,ഗ്ലൗസും റിംഗിൽ അഴിച്ചുവച്ചശേഷമാണ് മടങ്ങിയത് .അപ്പോൾത്തന്നെ അദ്ദേഹത്തിൻറെ റിട്ടയര്മെന്റിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു.

publive-image

1990 മുതൽ റിംഗിൽ സജീവമായിരുന്ന അദ്ദേഹം തൻ്റെ ജീവിതത്തെ ആസ്‌പദമാക്കി നിർമ്മിച്ച ' The Last Ride' എന്ന ഡോക്യുമെന്ററി സീരീസ് റിലീസ്ചെയ്തുകൊണ്ടാണ് റിട്ടയർമെന്റ് തീരുമാനം പ്രഖ്യാപിച്ചത്.

publive-image

" എൻ്റെ ഉള്ളിലെ പോരാളിക്ക് ഇനി വിശ്രമം ആവശ്യമാണ്.റിംഗിൽ ഇനി നേടാൻ ബാക്കിയൊന്നുമില്ല " ഇതായിരുന്നു വിരമിക്കൽ പ്രഖ്യാപനത്തിലെ അദ്ദേഹത്തിൻ്റെ വാക്കുകൾ.

under taker
Advertisment