ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ബ്രി​ട്ട​നി​ല്‍ നി​ന്നും മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം മ​ട​ങ്ങി​യെ​ത്തി​യ ര​ണ്ടു വ​യ​സു​കാ​രി​ക്ക് ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

New Update

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ല്‍ ര​ണ്ടു വ​യ​സു​കാ​രി​ക്ക് ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് അ​തി​തീ​വ്ര വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി.

Advertisment

publive-image

കു​റ​ച്ചു ദി​വ​സം മുമ്പ് ബ്രി​ട്ട​നി​ല്‍ നി​ന്നും മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം മ​ട​ങ്ങി​യെ​ത്തി​യ കു​ട്ടി​ക്കാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. മാതാപിതാക്കള്‍ നെഗറ്റീവാണ്.

ഇ​തി​നി​ടെ യൂ​റോ​പ്പി​ല്‍​നി​ന്നെ​ത്തി​യ 361 പേ​രെ മും​ബൈ​യി​ല്‍ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ഇ​വ​രു​ടെ സാ​മ്ബി​ളു​ക​ള്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

up covid report
Advertisment