ഉത്തര്‍പ്രദേശില്‍ 50 കുട്ടികളെ പത്തു വര്‍ഷത്തിനിടെ ലൈംഗികമായി പീഡിപ്പിച്ച ജലസേചന വകുപ്പ് ജൂണിയര്‍ എന്‍ജിനിയറെ സിബിഐ അറസ്റ്റ് ചെയ്തു.
ചിത്രകൂട്, ബാന്ദ, ഹമിര്‍പുര്‍ ജില്ലകളിലെ അഞ്ചിനും പതിനാറിലും ഇടയില്‍ പ്രായമുള്ള കുട്ടികളാണു പീഡനത്തിനിരയായത്. ചിത്രകൂട് ജില്ലക്കാരനായ പ്രതിയെ ബാന്ദ ജില്ലയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ട് മൊബൈല്‍ ഫോണുകളും എട്ടു ലക്ഷത്തോളം രൂപയും, സെക്‌സ് ടോയും, ലാപ്‌ടോപ്പും അടക്കം പിടിച്ചെടുത്തിട്ടുണ്ട്. കുട്ടികളുടെ മൊബൈല്‍ ഫോണും ഇലക്‌ട്രോണിക്ക് ഉപകരണങ്ങളും ഇയാള്‍ തട്ടിയെടുത്തതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
കുട്ടികള്‍ പീഡന വിവരം മറ്റാരെയും അറിയിക്കാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തിരുന്നതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. .