Advertisment

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിലേയ്‌ക്ക് ; ജൂൺ 5 മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം

author-image
Charlie
New Update

publive-image

എറണാകുളം : വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിലേയ്‌ക്ക്. ജൂൺ 5 മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. സർവീസ് നിർത്തിവെച്ചുള്ള സമരത്തിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം.

വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുക, ദൂരപരിധി നോക്കാതെ സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, സ്വകാര്യ ബസ് വ്യവസായത്തെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയോഗിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിനൊരുങ്ങുന്നത്. ജൂൺ 5 ന് സംസ്ഥാന പ്രസിഡൻ്റ് കെ. കെ തോമസ് സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കും. സർവീസുകളെ സമരം ബാധിക്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment