Advertisment

കേരളത്തില് കോൺ​ഗ്രസ് പാർട്ടിക്കും യുഡിഎഫിനുമുണ്ടായ നഷ്ടമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗം, ഇത്രയും കാലത്തെ പൊതുജീവിതത്തിൽ തനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടം, വികാരാധാനനായി എ കെ ആൻ്റണി

New Update

publive-image

Advertisment

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ വേർപാട് കേരളത്തിലെ ജനങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടമെന്ന് മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ എ കെ ആൻ്റണി. കേരളത്തില് കോൺ​ഗ്രസ് പാർട്ടിക്കും യുഡിഎഫിനുമുണ്ടായ നഷ്ടമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗം. തന്റെ ഇത്രയും കാലത്തെ പൊതുജീവിതത്തിൽ തനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടം. തൻ്റെ കുടുംബത്തിന് ഉണ്ടായ ഏറ്റവും വലിയ നഷ്ടവും ഉമ്മൻ ചാണ്ടിയുടെ വേർപാടാണെന്നും എ കെ ആന്റണി റിപ്പോർട്ടറോട് അനുസ്മരിച്ചു.

ഉമ്മൻ ചാണ്ടിയുടെ നിർബന്ധമില്ലായിരുന്നുവെങ്കിൽ താൻ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കില്ലായിരുന്നു. തന്റെ കുടുംബ ജീവിതത്തിൻ്റെ കാരണക്കാരൻ ഉമ്മൻ ചാണ്ടിയും ഭാര്യ ബാവ എന്ന് താൻ വിളിക്കുന്ന മറിയാമ്മയുമാണ്. തൻ്റെ ഭാര്യയെ കണ്ടെത്തിയത് ഉമ്മൻ ചാണ്ടിയുടെ ഭാര്യയാണ്. അങ്ങനെ നഷ്ടങ്ങൾ പലതാണെന്ന് എ കെ ആൻ്റണി പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ താൻ ആദ്യമായി ഓർക്കുന്നത് കേരളം കണ്ട ഏറ്റവു വലിയ ജനകീയ നായകന്മാരിലൊരാളായാണ്. ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിൽ ഊണിലും ഉറക്കത്തിലും ഉണ്ടായിരുന്നത് എങ്ങനെ ജനങ്ങളെ സഹായിക്കാം എന്ന ചിന്തയായിരുന്നു. തന്റെ സഹായം തേടി വരുന്ന ആരെയും ഉമ്മൻ ചാണ്ടി നിരാശരാക്കി മടക്കിയിട്ടില്ല. രോ​ഗകിടക്കിയിൽ ആയിരുന്നപ്പോഴും തന്റെ സഹായം തേടിവരുന്നവരെ എങ്ങനെ സഹായിക്കാം എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ചിന്ത. എല്ലാത്തിലും ഉപരി സാധാരണ ജനങ്ങളെ സ്നേഹിച്ച പൊതുപ്രവർത്തകനാണ്. അതാണ് താൻ പറഞ്ഞത് കേരളത്തിലെ ജനങ്ങൾക്കാണ് ഏറ്റവും വലിയ നഷ്ടം.

കേരളത്തിൻ്റെ വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്ത പൊതുപ്രവർത്തകനാണ് ഉമ്മൻ ചാണ്ടി. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകനായി തുടങ്ങിയ കാലം മുതൽ കേരളത്തിൽ കെ.എസ്.യു, യൂത്ത് കോൺ​ഗ്രസ്, കോൺ​ഗ്രസ്, യുഡിഎഫിനെ ശക്തിപ്പെടുത്താൻ ഏറ്റവും അധികം സംഭാവന ചെയ്ത സുഹൃത്താണ് ഉമ്മൻ ചാണ്ടി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ തന്റെ ഏറ്റവും അടുത്ത സുഹൃത്ത്. താൻ എല്ലാം തുറന്നു പറയുന്ന സുഹൃത്ത്. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും. എല്ലാം തമ്മിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. കുറച്ച് കാലമായി അദ്ദേഹത്തെ കാണുമ്പോൾ തനിക്ക് വേദനയാണെന്നും എ കെ ആൻ്റണി പറഞ്ഞു.

വ്യക്തി ജീവിതത്തിൽ തനിക്ക് ഉണ്ടായ ഏറ്റവും വലിയ നഷ്ടമാണ്. തന്റെ മരണം വരെ ഏറ്റവും വലിയ സ്വകാര്യ ദു:ഖമായി അത് കൂടെയുണ്ടാവും. കേരളത്തിനും കോൺ​ഗ്രസ് പാർട്ടിക്കും ഉമ്മൻ ചാണ്ടിക്ക് മറ്റൊരു പകരക്കാരിനില്ല. ഉമ്മൻ ചാണ്ടിക്ക് തുല്യം ഉമ്മൻ ചാണ്ടി മാത്രം. ഉമ്മൻ ചാണ്ടിയുടെ ഭാര്യയായ ബാവയോടും മക്കളായ മറിയയോടും അച്ചുവിനോടും ചാണ്ടിയോടും അ​ഗാതമായ ദു:ഖം രേഖപ്പെടുത്തുന്നതായും എകെ ആൻ്റണി അനുസ്മരിച്ചു.

Advertisment