Advertisment

ഒരേസമയം ഗർഭവതികളായ 9 നഴ്‌സുമാരും പ്രസവിച്ചു !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

മേരിക്കയിലെ Maine Medical Centre ലെ ലേബർ റൂമിൽ ജോലിചെയ്തിരുന്ന 9 നേഴ്‌സുമാർ കഴിഞ്ഞ വർഷം ഒരേ സമയത്ത് ഗർഭിണികളായത് വലിയ വാർത്തയായിരുന്നു. അന്ന് ഗർഭിണികളായ ഈ നേഴ്‌സുമാരുടെ ചിത്രം പുറത്തു വിട്ടു കൊണ്ട് ആശുപത്രി അധികൃതർതന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.

Advertisment

publive-image

ഈ വർഷം (2019 ) ഏപ്രിലിനും ജൂലൈ മാസത്തിനുമിടയിൽ ഇവർ ഒൻപതുപേരും പ്രസവിച്ചു. ഈ വിവരവും അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ചിത്രവും പുറത്തു വിട്ടു കൊണ്ട് ആശുപത്രി അധികൃതരാണ് അവരെല്ലാം സുഖമായിരിക്കുന്നുവെന്ന വിവരം ഇപ്പോൾ ലോകത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.

publive-image

കുഞ്ഞുങ്ങൾക്ക് 3 ആഴ്ചമുതൽ മൂന്നരമാസം വരെ പ്രായമുണ്ട്. എന്നാൽ അതിൽ ആണെത്ര പെണ്ണെത്ര എന്ന വിവരം അവർ വെളിപ്പെടുത്തിയിട്ടില്ല. Maine ആശുപത്രിയിൽ ആകെ 80 നഴ്‌സുമാരാണ് ജോലിചെയ്യുന്നത്.

അവരിൽ ഈ 9 പേരും വളരെ അടുത്ത സ്നേഹിതകളായിരുന്നു. ഗർഭാവസ്ഥയിലും ഇവർ പരസ്പ്പരം സഹായിക്കുകയും ആവശ്യമായ ഉപദേശങ്ങൾ നൽകുന്നതും പതിവായിരുന്നു.

publive-image

ഗർഭിണികളായശേഷം ഇവരുടെ പ്രസവം വരെയുള്ള കാലയളവിലെ മുഴുവൻ പരിചരണവും ആശുപ ത്രിയാണ് നടത്തിയിരുന്നത്. 9 അമ്മമാരും നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്.

Advertisment