Advertisment

അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ 60,000 ത്തോളം അമേരിക്കക്കാരുടെ ജീവനുകൾ നഷ്ടപ്പെട്ടേക്കാം - ആരോഗ്യ വിദഗ്‌ദരുടെ മുന്നറിയിപ്പ്

New Update

(രാജു ശങ്കരത്തിൽ, ഫിലഡൽഫിയാ)

Advertisment

publive-image

ഫിലഡൽഫിയാ: ആരോഗ്യപ്രവർത്തകരുടെയും ഉന്നത അധികാരികളുടെയും നിർദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡ ക്രമീകരണങ്ങളും പാലിക്കാതെ, കോവിഡ് മഹാമാരിയെ നിസ്സാരമായി കണ്ടുകൊണ്ടുള്ള ആളുകളുടെ പ്രവർത്തികൾ തുടർന്നാൽ അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ ഏകദേശം 60,000 ത്തോളം അമേരിക്കക്കാരുടെ ജീവൻ നഷ്ടപ്പെട്ടേക്കാമെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുന്നറിയിപ്പ് നൽകുന്നു.

കോവിഡ് -19 പാൻഡെമിക് യുഎസിലുടനീളം വ്യാപിച്ചുകൊണ്ടിരിക്കുകയാണ് – ആദ്യ ഘട്ടത്തിലെ വ്യാപനത്തെക്കാൾ വിനാശകരമാണ് ഇപ്പോൾ ഉള്ളത്, ഉടനെയൊന്നും മന്ദഗതിയിലാകുന്നതിന്റെ ലക്ഷണങ്ങളും ഇപ്പോൾ കാണിക്കുന്നില്ല. പാൻഡെമിക് ആരംഭിച്ചതിനുശേഷം രാജ്യത്ത് മരിച്ചവരുടെ എണ്ണം ഇപ്പോൾ 263,000 ൽ കൂടുതലാണ്. താങ്ക്സ്ഗിവിംഗിൽ, യുഎസ് തുടർച്ചയായി 24-ാം ദിവസമായി ഒരു ലക്ഷത്തിലധികം പുതിയ കേസുകൾ രേഖപ്പെടുത്തി. കോവിഡ് ട്രാക്കിംഗ് പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ അമേരിക്കയിലുടനീളം 90,400 കോവിഡ് രോഗികൾ വിവിധ ആശുപത്രികളിൽ ചികത്സയിലാണ്. വ്യാഴാഴ്ച, തുടർച്ചയായ പതിനേഴാം ദിവസവും 1,200 ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു..

അടുത്ത പത്ത് ദിവസത്തിനുള്ളിൽ ദിവസേനയുള്ള മരണങ്ങളുടെ എണ്ണം വീണ്ടും ഇരട്ടിയാകുമെന്ന് ബുധനാഴ്ച രാത്രി ഒരു വിദഗ്ദ്ധൻ സിഎൻഎന്നിനോട് പറഞ്ഞു.

“അതിനാൽ, ഞങ്ങൾ ഒരു ദിവസം 4,000 മരണങ്ങൾ പ്രതീക്ഷിക്കുന്നു, അങ്ങനെ സംഭവിച്ചാൽ 20 ദിവസത്തിനുള്ളിൽ 60,000 മരണങ്ങൾ ഉണ്ടാവും-” ജോർജ്ജ് വാഷിംഗ്ടൺ സർവകലാശാലയിലെ വൈദ്യശാസ്ത്ര പ്രൊഫസർ ഡോ. ജോനാഥൻ റെയ്‌നർ പറഞ്ഞു.

താങ്ക്സ്ഗിവിംഗിൽ നടന്ന ഒത്തുചേരലുകൾ ഇതിനകം തന്നെ രൂക്ഷമായ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്ന് അധികൃതർ ഈ ആഴ്ച മുന്നറിയിപ്പ് നൽകി, ലാഭകരമായ ഷോപ്പിംഗ് നടത്താനുള്ള ബ്ളാക്ക് ഫ്രൈഡേ സെയ്ൽ നോക്കിയുള്ള യാത്ര ഒഴിവാക്കാനും ആഘോഷങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചു മാത്രം ആഘോഷിക്കാനും അമേരിക്കക്കാരോട് ആവശ്യപ്പെടുന്നു.

വരും ആഴ്ചകളിലെ തീവ്രത പ്രവചനാതീതവും ഭയങ്കരവുമാണ്. എന്നാൽ ഇതിൽ ലഘൂകരണം വരുത്തുവാൻ ഇനിയും വൈകിയെന്ന് ഇതിനർത്ഥമില്ല. “നാം എല്ലാവരും മാസ്‌ക്കുകൾ ധരിച്ച് സാമൂഹിക അകലം പാലിച്ചു സൂക്ഷിച്ചാൽ, രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ഈ മഹാ വിപത്തിന്റെ വർദ്ധനയെ പരമാവധി നിയന്ത്രിക്കാൻ നമുക്ക് കഴിയും, “വാക്സിനുകൾ എടുക്കുന്നതിന് മുമ്പുതന്നെ യഥാർത്ഥത്തിൽ ട്രാൻസ്മിഷൻ കുറയുന്നത് നമുക്ക് കാണുവാനും സാധിക്കും.” – വാണ്ടർ‌ബിൽറ്റ് സർവകലാശാലയിലെ പകർച്ചവ്യാധികളുടെ പ്രൊഫസർ ഡോ. വില്യം ഷാഫ്‌നർ ബുധനാഴ്ച പറഞ്ഞു.

Advertisment