ഉത്തര്‍ പ്രദേശില്‍ ദളിത് യുവതിയെ പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി; വീഡിയോ പ്രചരിപ്പിച്ചു

New Update

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 35കാരിയായ ദളിത് യുവതിയെ പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. കുറ്റകൃത്യം ചെയ്യുകയും ഇതിന്റെ വീഡിയോ പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.ബദൗന്‍ ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

വീഡിയോ വ്യാപകമായ പ്രചരിച്ചതോടെ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും വ്യാഴാഴ്ച രാത്രിയോടെ പ്രതികളെ പിടികൂടുകയുമായിരുന്നുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 15 ഉം 17ഉം വയസുള്ളവരാണ് കേസിലെ അഞ്ച് പ്രതികള്‍. ഇവരെ ജുവനൈല്‍ കേന്ദ്രത്തിലേക്ക് മാറ്റി. മുതിര്‍ന്ന ആറാമനെ ജയിലിലേക്ക് മാറ്റി. ക്രൂരമായ ലൈംഗിക പീഡനത്തിന് പിന്നാലെ യുവതി വീട്ടിലെത്തി കുടുംബാംഗങ്ങളോട് നടന്ന കാര്യം വെളിപ്പെടുത്തിയിരുന്നു.

''ഇരയായ യുവതിയും പ്രായപൂര്‍ത്തിയാകാത്ത പ്രതികളും സമീപവാസികളും പരസ്പരം അറിയുന്നവരുമാണ്. ഒക്ടോബറില്‍ യുവതിയെ പ്രതികള്‍ കൃഷിയിടത്തിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച്‌ മാറി മാറി പീഡിപ്പിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. സംഭവം പുറത്ത് പറഞ്ഞാല്‍ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും പ്രതികള്‍ ഭീഷണി മുഴക്കി.

വീഡിയോ പ്രചരിപ്പിക്കുമെന്ന പേടിയില്‍ മൗനം പാലിക്കുകയായിരുന്നു യുവതി. ബുധനാഴ്ച കേസിലെ 19 വയസുള്ള ആറാമന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇക്കാര്യം അറിഞ്ഞതോടെ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

uthrapradeh women case
Advertisment