Advertisment

താടി നീട്ടിവളർത്തി വന്ദേ മാതരം പാടി ലാലേട്ടന്‍-വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

വന്ദേമാതരം പ്രത്യേക ഗാനത്തിന്റെ പ്രൊമൊ പങ്കുവച്ച്​ നടൻ മോഹൻലാൽ. സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച്​ തയ്യാറാക്കുന്ന ഗാനത്തിന്റെ പൂർണരൂപം ഇന്ന് പുറത്തുവിടും. തന്റെ ഔദ്വോഗിക ഫേസ്​ബുക്​ പേജിലൂടെയാണ് താരം​ ഗാനം പങ്കുവച്ചിരിക്കുന്നത്​. ലാലും ഈ മ്യൂസിക്​ ആൽബത്തിൽ പാടുന്നുണ്ട്​.

Advertisment

publive-image

പ്രശസ്​ത വയലിനിസ്​റ്റും ക​മ്പോസറുമായ​ എൽ.സുബ്രമണ്യം​ ചിട്ടപ്പെടുത്തിയ ഗാനം എസ്​.പി ബാലസുബ്രമണ്യം, ഹേമ മാലിനി, ഹരിഹരൻ, സോനുഗിഗം, ശ്രേയ ഘോഷാൽ, ജൂഹിചൗള തുടങ്ങിയവർ ഒത്തുചേർന്നാണ്​ ആലപിച്ചിരിക്കുന്നത്​.

വയലിനിലും ഗിത്താറിലുമെല്ലാം വിദേശകലാകാരന്മാരും അണിനിരക്കുന്നു. താടി നീട്ടിവളർത്തിയ നിലയിലാണ്​ മോഹൻലാൽ വീഡിയോയിലുള്ളത്.

https://www.facebook.com/watch/?v=887856271705011

viral video all video news
Advertisment