Advertisment

ലൈബീരിയ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിലെ മലയാളികളുടെ യാത്രാസ്വപ്നം യാഥാർഥ്യം ആകുന്നു

New Update

മൊൺറോവിയ /അബിജാൻ : പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളായ ലൈബീരിയ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിലെ മലയാളികളുടെ യാത്രാസ്വപ്നം ജൂൺ 24 ന് യാഥാർഥ്യം ആകുന്നു.

Advertisment

publive-image

വന്ദേ ഭാരത് മിഷനിലൂടെയുള്ള യാത്ര വിദൂര സ്വപ്നമായപ്പോൾ ഇന്ത്യൻ എംബസി ഇൻ അബിജാൻ, ഇന്ത്യൻ കോൺസുലേറ്റ് ഇൻ ലൈബീരിയ, ഇരു രാജ്യങ്ങളിലെയും മലയാളി അസോസിയേഷനുകളായ അബിജാൻ മലയാളീസ്, മഹാത്‌മാ കൾച്ചറൽ സെന്റർ, ലൈബീരിയ എന്നിവരുടെ സംയുക്ത ശ്രമഫലമായി എത്യോപ്യൻ എയർ ലൈൻസിന്റെ ഒരു ചാർട്ടർ വിമാനത്തിനുള്ള അനുമതി നേടിയെടുക്കുകയുണ്ടായി.

ഐവറി കോസ്റ്റിന്റെ തലസ്ഥാനം ആയ അബിജാനിൽ നിന്നും ജൂൺ 24 ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 7.50 ന് 195 യാത്രക്കാരുമായി പുറപ്പെടുന്ന വിമാനം അന്നേദിവസം രാത്രി ഇന്ത്യൻ സമയം 10.20 ന് ലൈബീരിയയിലെ 92 യാത്രക്കാരുമായി ജൂൺ 25 ന് രാവിലെ 8.10 ന് കൊച്ചിയിൽ എത്തിച്ചേരും.

ഗർഭിണികളും, കുട്ടികളും, തൊഴിൽ നഷ്ടപെട്ടവരും ഉൾപ്പെടെ 287 യാത്രക്കാർക്ക് നാട്ടിലെത്തുന്നതിന് വേണ്ടുന്ന സഹായം ചെയ്തുതന്ന അഭിജാനിലെ ഇന്ത്യൻ അംബാസിഡർ ശ്രീ. സൈലാസ് തങ്ങൾക്കും ലൈബീരിയയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ശ്രീ. ജേറ്റിക്കും, വാഹേഗുരു ട്രാവൽസിനും ഇതിനു വേണ്ടുന്ന മറ്റ് സഹായങ്ങൾ ചെയ്തു നൽകിയ നാട്ടിലെ ജനപ്രതിനിധികൾ എന്നിവർക്കുമുള്ള നന്ദി ഇരു രാജ്യങ്ങളിലെയും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Advertisment