Advertisment

രോഗബാധിതരുടെ ഫോണ്‍ ചോര്‍ത്തുന്ന നടപടിക്കെതിരെ വി.ഡി സതീശന്‍ ഇവിടെ ആര്‍ക്കാണ് സ്റ്റാലിന്റെ പ്രേതം ബാധിച്ചിരിക്കുന്നത്.

New Update

കൊച്ചി: കോവിഡ് രോഗബാധിതരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ വി.ഡി സതീശന്‍ എംഎല്‍എ. ഫോണ്‍ സംഭാഷണം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാന പോലീസിന് അധികാരം നല്‍കിയിരിക്കുന്നത് സ്വേച്ഛാപരവും, ഭരണഘടന വിരുദ്ധവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment

publive-image

രോഗം വരണമെന്നില്ല, രോഗം സംശയിക്കുന്നുവെന്ന് പറഞ്ഞ് സംഭാഷണ വിവരങ്ങള്‍ പോലീസിന് ചോര്‍ത്തിയെടുക്കാം. ഇവിടെ ആര്‍ക്കാണ് സ്റ്റാലിന്റെ പ്രേതം ബാധിച്ചിരിക്കുന്നതെന്ന് വി.ഡി സതീശന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

കോവിഡ് രോഗികളുടെ ഫോണ്‍വിളി പരിശോധിക്കുന്നതിനെതിരെ പ്രതിപക്ഷം വന്‍ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. കേരളത്തെ ഒരു സര്‍വൈലന്‍സ് സ്റ്റേറ്റ് ആക്കാനാണോ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

രോഗം കുറ്റമല്ല, രോഗി കുറ്റവാളിയുമല്ല, ഡിജിപി നഗ്നമായ ഒരു നിയമലംഘനം നടത്തുകയാണ്. പോലീസ് നടപടി ഞെട്ടിക്കുന്നതാണ്. എത്ര പേരുടെ വിവരങ്ങള്‍ ശേഖരിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Advertisment