Advertisment

ബ്രൊക്കോളിയും കാരറ്റുമെല്ലാം ചേർത്ത ഒരു വെറെെറ്റി സാലഡ് കഴിച്ചാലോ?

author-image
admin
New Update

പച്ചക്കറികളും, പഴവർഗ്ഗങ്ങളും ചേർന്ന ഒരു ഭക്ഷണപദാർത്ഥമാണ് സാലഡ്. തടി കുറയ്ക്കാനും മറ്റും സാലഡ് ഡയറ്റിങ് നല്ലതാണ്. വ്യത്യസ്ത തരത്തിലുള്ള സാലഡുകൾ ഇന്നുണ്ട്. ബ്രൊക്കോളിയും കാരറ്റുമെല്ലാം ചേർത്ത ഒരു വെറെെറ്റി സാലഡ് കഴിച്ചാലോ...

Advertisment

publive-image

 

വേണ്ട ചേരുവകൾ...

ബ്രൊക്കോളി ഒരു കപ്പ്( ഇതളുകളാക്കിയത്)

കാരറ്റ് 1 എണ്ണം

തെെര് ഒന്നര ടേബിൾസ്പൂൺ

കാപ്‌സിക്കം പകുതി

മല്ലിയില ഒരു തണ്ട്

ഉപ്പ് ആവശ്യത്തിന്

കുരുമുളക് പൊടിച്ചത് അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം കാപ്‌സിക്കം, ബ്രൊക്കോളി, കാരറ്റ് എന്നിവ ഉപ്പ് പുരട്ടി ഒന്ന് ആവികയറ്റുക. ചൂടാറുന്നതിന് മുമ്പ് മല്ലിയില അരിഞ്ഞതും കുരുമുളക് പൊടിച്ചത് ചേർത്തിളക്കുക. ചൂട് പോയതിന് ശേഷം തൈര് ചേർത്തിളക്കി കഴിക്കാവുന്നതാണ്.

verity salad
Advertisment