Advertisment

ചെന്നൈ നഗരത്തിന് ഉറക്കമില്ലാത്ത രാത്രി, പ്രതിഷേധവുമായി ആരാധകര്‍

New Update

ചെന്നൈ: ഇളയ ദളപതി വിജയ്യെ ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തതോടെ ചെന്നൈ നഗരത്തിന് ഉറക്കമില്ലാത്ത രാത്രിയായി. പ്രതിഷേധിക്കുന്ന ആരാധകര്‍ സംയമനം പാലിക്കണമെന്നു വിജയ് ഫാന്‍സ് അസോസിയേഷന്‍.

Advertisment

publive-image

ആദായനികുതി വകുപ്പ് വിജയ്‌യെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണു നിര്‍ദേശവുമായി ഫാന്‍സ് ആസോസിയേഷന്‍ രംഗത്തുവന്നത്. ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലുമായി നിരവധി പേരാണു താരത്തിനു പിന്തുണയുമായി രംഗത്തുവന്നത്.

#WeStandWithVijay, #Thalapathy തുടങ്ങിയ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. ''അദ്ദേഹത്തെപ്പറ്റി ചിന്തിച്ചു കൊണ്ടിരിക്കുന്നു. ഉറക്കമില്ലാത്ത രാത്രി. ഒരാള്‍ക്കു വേണ്ടി ദശലക്ഷക്കണക്കിനു പേരുടെ വികാരങ്ങള്‍'' എന്ന കുറിപ്പാണു വിജയ് ഫാന്‍സിന്റെ ഔദ്യോഗിക പേജായ ടി.വി.എഫ്.സിയില്‍ പങ്കുവച്ചത്. താരത്തിനു പിന്തുണയുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറും പോസ്റ്റിട്ടു.

'മെര്‍സല്‍' എന്ന ചിത്രം ദ്രാവിഡ മണ്ണില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കു തടയിട്ടിട്ടുണ്ടെന്നാണ് ഈ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് അന്‍വര്‍ പറഞ്ഞു. അന്‍വറിന്റെ പോസ്റ്റ് പരിഭാഷപ്പെടുത്തിയും സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചും, കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാവ് വിജയ്യെ പിന്തുണച്ചെന്ന് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ അവകാശപ്പെടുന്നുണ്ട്.

Chennai vijay fans sleepless night
Advertisment