Advertisment

കണ്ണാം തുമ്പി പോരാമോ! ഒരു പാട്ട് കൊണ്ട് പതിനായിരങ്ങളുടെ ഹൃദയം കീഴടക്കി അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനി!

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

ഒരു പാട്ട് കൊണ്ട് പതിനായിരങ്ങളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഭദ്ര നന്ദകുമാർ എന്ന കൊച്ചു മിടുക്കി.

Advertisment

publive-image

കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന സൂപ്പർ ഹിറ്റ്‌ ചലച്ചിത്രത്തിലെ കണ്ണാം തുമ്പി പോരാമോ എന്ന മനോഹരമായ ഗാനം ഭദ്ര തന്റെ കുഞ്ഞു അനുജൻ ഭരതിനോടൊപ്പം ചുവടു വെച്ച് ആലപിക്കുന്നതാണ് യു ട്യൂബിൽ വൈറൽ ആയിരിക്കുന്നത്

ഭദ്ര തന്റെ കുഞ്ഞു നാൾ മുതൽ അച്ഛനും പശ്ചാത്തല സംഗീത സംവിധായകനുമായ നന്ദു കർത്തയോടൊപ്പം സ്റ്റുഡിയോയിൽ സമയം ചിലവഴിക്കുമായിരുന്നു.

ഭദ്രയുടെ വിഡിയോയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അച്ഛൻ നന്ദു കർത്തയും എഡിറ്റിംഗ് അമ്മ സീത നന്ദകുമാറും ക്യാമറ നിജോ ജോസെഫും ആണ് ചെയ്തിരിക്കുന്നത്.നല്ല രീതിയിൽ ഉള്ള റെസ്പോൺസ് ആണ് ലഭിച്ചതെന്ന് സീത നന്ദകുമാർ പറഞ്ഞു.

നിരവധി പേരാണ് ഇതിനോടകം ഭദ്രയുടെ പാട്ട് ഷെയർ ചെയ്തിരിക്കുന്നത്.

viral song
Advertisment