Advertisment

ഭാര്യയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന ഐ എം വിജയന്‍; മധുരിക്കുന്ന ഓര്‍മ്മ, വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

New Update

കേരളത്തിന്റെ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്റെ പഴയ കാല വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. ഭാര്യ രാജിയുമൊത്തുള്ള വീഡിയോയാണ് ആദ്ദേഹം പങ്കുവച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് 26 വര്‍ഷം തികയുന്ന വേളയിലാണ് വിജയന്‍ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Advertisment

publive-image

ഐ എം വിജയന്‍ രാജിയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇത് തന്റെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലൂടെ താരം ഷെയര്‍ ചെയ്യുകയായിരുന്നു. രാജിയ്ക്കും വിജയനും ആശംസകള്‍ നേര്‍ന്ന് നിരവധിപേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.

viral video all video news
Advertisment