Advertisment

അൺബോക്സ് വിഡിയോയ്ക്കിടെ കുട്ടിബ്ലോ​ഗറിന് അമ്മയുടെ തല്ല്; തളരരുതെന്ന് അജു വർ​ഗീസ്; വിഡിയോ

author-image
ഫിലിം ഡസ്ക്
New Update

ഓൺലൈൻ പഠനം തുടങ്ങിയതോടെ കുട്ടികളുടേയെല്ലാം കയ്യിൽ മൊബൈലും ടാബ്ലറ്റുമൊക്കെയാണ്. പഠിക്കുന്നതിനും ​ഗെയിം കളിക്കുന്നതിനും വേണ്ടി മാത്രമല്ല  വിഡിയോ ബ്ലോ​ഗ് ചെയ്യാനും കുട്ടികൾ കാര്യമായി ശ്രമം നടത്തുന്നുണ്ട്. അടുത്തിടെ അത്തരത്തിൽ ബ്ലോ​ഗ് ചെയ്ത് വൈറലായ കുഞ്ഞുങ്ങൾ നിരവധിയാണ്. ഇപ്പോൾ അമ്മയുടെ തല്ലുവാങ്ങി ഹിറ്റാവുകയാണ് മറ്റൊരു കുട്ടി ബ്ലോ​ഗർ.

Advertisment

publive-image

അൺബോക്സ് വിഡിയോയുമായാണ് കുട്ടി ബ്ലോ​ഗർ എത്തിയത്. എന്നാൽ ഇൻട്രോ പറയാൻ മാത്രമേ സമയം കിട്ടിയുള്ളൂ, അപ്പോഴേക്കും ചൂലുമായി എത്തിയ അമ്മയുടെ കയ്യിൽ നിന്ന് നല്ല തല്ലു കിട്ടി.

ബ്ലോ​ഗറുടെ കരച്ചിലും അമ്മ ചീത്തപറയുന്നതും വിഡിയോയിൽ കേൾക്കാം നടൻ അജു വർ​ഗീസാണ് രസകരമായ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കുഞ്ഞിനെ പ്രശംസിച്ചുകൊണ്ടാണ് പോസ്റ്റ്. ഇതിൽ തളരുതെന്നും താരം പറയുന്നുണ്ട്.

https://www.facebook.com/watch/?v=609866976381750&extid=1vKHmXf4tKYt9diM

സാഡ്ലി, ഇൻട്രോ പറയാനേ ടൈം കിട്ടിയൊള്ളു . എന്നാൽ കുഞ്ഞിനെ വളരെ അധികം പ്രശംസിക്കുന്നു. ഈ ആവേശം ഇങ്ങനെതന്നെ സൂക്ഷിക്കൂ, തളരരുത് - അജു കുറിച്ചു. കുഞ്ഞിനെ പിന്തുണച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്.

viral video all video news
Advertisment