വളരെ ‘സംസ്‌ക്കാര സമ്പന്ന’യായ സ്ത്രീയാണ് അവര്‍! നമ്മുടെ മുഖ്യമന്ത്രിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി ഇരിക്കട്ടെ! കയറൂരി വിട്ടിരിക്കുന്ന ഈ സാധനങ്ങളെ ചങ്ങലക്കിട്ടില്ലെങ്കില്‍ ഈ നാട് മുടിയും! നാണവും മാനവുമുണ്ടോ സ്ത്രീയെ നിങ്ങള്‍ക്ക്! അയാളുടെ വീഡിയോക്ക് നിങ്ങള്‍ പ്രതികരിക്കാന്‍ പോയപ്പോള്‍ ഈ നാട് മുഴുവന്‍ അറിഞ്ഞു നിങ്ങള്‍ ആരാണെന്ന്! ; ഡോ.വിജയന്‍ നായരെ വീട് കയറി തല്ലി സ്വയം നാറിയ ഭാഗ്യലക്ഷ്മിയെ വലിച്ചുകീറി ഷൈനി മധുസൂദനന്റെ വൈറല്‍ വീഡിയോ! ഈ വീഡിയോ ഇനി ‘മാഡം’ കണ്ടാല്‍ ഈ പാവം വീട്ടമ്മയുടെ ഗതി എന്താകുമോ എന്തോ?

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, September 27, 2020

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍മീഡിയ ആഘോഷത്തിലാണ്. ഒരു യുട്യൂബര്‍ സ്വന്തം വീട്ടിലിരുന്ന് കാലക്കേടിന് ഒരു വീഡിയോ ചെയ്യാന്‍ തീരുമാനിച്ചു. കഷ്ടകാലത്തിന് പണ്ടാരോ പറഞ്ഞ ഒരു കാര്യം നാലു പേരറിയട്ടെ എന്നു കരുതി ആ വീഡിയോ പൂര്‍ത്തീകരിച്ച് തന്റെ യുട്യൂബ് ചാനലില്‍ കൂടി പുറത്തു വിട്ടു.

പത്തോ നൂറോ പേര്‍ കണ്ട് വലിയ കാര്യമാക്കാതിരുന്ന സംഗതി മൂന്നു ‘ധീര വനിത’കളുടെ ‘സമയോചിതമായ ‘ ഇടപെടലിലൂടെ നാടു മുഴുവന്‍ അറിഞ്ഞു. അതെ നമ്മുടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മാഡവും സുഹൃത്തുക്കളുമാണ് ആ ”സംസ്‌ക്കാര സമ്പന്നരായ” ധീര വനിതകള്‍.

വിവാദങ്ങളുടെ നടുവില്‍ ഒന്നു ശ്വാസം വിടാന്‍ പോലും സമയം കിട്ടാതെ ഇരിക്കുന്ന മുഖ്യമന്ത്രിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി സമ്മാനിക്കാനെ ഇവരുടെ ഈ ധീരപ്രവൃത്തിക്കു കഴിഞ്ഞുള്ളു എന്നതാണ് വാസ്തവം.

ഇപ്പോള്‍ ഡോ. വിജയന്‍ നായരെ വീട് കയറി തല്ലുകയും ലാപ്‌ടോപ്പ് മോഷ്ടിക്കുകയും ചെയ്ത ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ വീട്ടമ്മയായ ഷൈനി മധുസൂദനന്റെ ഫെയ്‌സ്ബുക്ക് ലൈവാണ ്‌വൈറലാകുന്നത്.

ഷൈനിയുടെ വാക്കുകള്‍ ഇങ്ങനെ..

വളരെ ‘സംസ്‌ക്കാര സമ്പന്ന’യായ സ്ത്രീയാണ് അവര്‍. നമ്മുടെ മുഖ്യമന്ത്രിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി ഇരിക്കട്ടെ. മുഖ്യമന്ത്രി അങ്ങ് കയറൂരി വിട്ടിരിക്കുന്ന ഈ സാധനങ്ങളെ ചങ്ങലക്കിട്ടില്ലെങ്കില്‍ ഈ നാട് മുടിയും. നാണവും മാനവുമുണ്ടോ സ്ത്രീയെ നിങ്ങള്‍ക്ക്. അയാളുടെ വീഡിയോക്ക് നിങ്ങള്‍ പ്രതികരിക്കാന്‍ പോയപ്പോള്‍ ഈ നാട് മുഴുവന്‍ അറിഞ്ഞു നിങ്ങള്‍ ആരാണെന്ന്.

ഷൈനിയുടെ വീഡിയോയിലെ വാചകങ്ങള്‍ മുഴുവന്‍ അറിയണമെങ്കില്‍ ആ വൈറല്‍ വീഡിയോ കാണുക തന്നെ വേണം…

വീഡിയോ കാണാം…

×