Advertisment

ചൂട് ലാവയിൽ ഭക്ഷണം പാചകം ചെയ്ത് ആൾക്കൂട്ടം

New Update

ഐസ്‌ലാന്റ് തലസ്ഥാനമായ റെയ്ജാവിക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ഫാഗ്രഡൽസ്ഫാൾ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്ന സുന്ദരമായ കാഴ്ച നമ്മൾ കണ്ടതാണ്. നൂറ് വർഷത്തിനിടയിൽ ആദ്യമായിട്ടാണ് ഇവിടെ അഗ്നിപർവ്വത സ്ഫോടനം ഉണ്ടായത്. ഇത് സംബന്ധിച്ച് പഠനം നടത്താൻ നിരവധി ശാസ്ത്രജ്ഞരാണ് പർവ്വതപ്രദേശത്ത് എത്തിയിരിക്കുന്നത്. പർവ്വതപ്രദേശത്ത് ലാവ ഒഴുകിക്കൊണ്ടിരിക്കുന്ന അപൂർവ കാഴ്ച ഇപ്പോഴും കാണാം.

Advertisment

ഹോട്ട് ഡോഗ്സും ബണ്ണുകളും ചൂടുള്ള ലാവയിൽ പാചകം ചെയ്യുന്ന ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ വീഡിയോ വാർത്താ ഏജൻസി റോയിട്ടേഴ്സ് ഷെയർ ചെയ്തതിട്ടുണ്ട്. ഐസ്‌ലാൻഡിലെ അഗ്നിപർവ്വതത്തിന്റെ ചുവട്ടിൽ ഒത്തുകൂടിയ ശാസ്ത്രജ്ഞർ അതിന്റെ ലാവയെ ഒരു ഭീമൻ ഗ്രില്ലായി സോസേജുകൾ പാചകം ചെയ്യാൻ ഉപയോഗിക്കുന്നത് വീഡിയോയിൽ കാണാം.

ഒരാൾ ചൂടുള്ള ലാവയിൽ ഹോട്ട് ഡോഗുകൾ പാചകം ചെയ്യുന്നതും ഫോയിൽ പേപ്പറിൽ സാൻഡ്‌വിച്ചുകൾ ഗ്രിൽ ചെയ്യുന്നതും കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് അഗ്നിപർവ്വതത്തിന് മുകളിൽ സംഭവിക്കുന്ന സ്ഫോടനത്തിലേക്ക് ക്യാമറ പാൻ ചെയ്യുന്നു.

ഐസ്‌ലാന്റിൽ ഒരു കൂട്ടം ആളുകൾ മുട്ടയും ബേക്കണും പാകം ചെയ്യുന്നതിന്റെ മറ്റൊരു വീഡിയോയും യൂറൂക്കറിൽ പങ്കിട്ടു

viral video all video news
Advertisment