Advertisment

‘ഗെലോട്ട് പഴയ ആളാണ്. സച്ചിൻ തെൻഡുൽക്കറാണ് ഭാവി’; എഎപി നേതാവ് അശുതോഷിന് സംഭവിച്ച നാക്കുപിഴ വൈറല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി: ആംആദ്മി പാർട്ടിയുടെ മുൻ നേതാവ് അശുതോഷിനു സംഭവിച്ച ചെറിയൊരു നാക്കുപിഴയ്ക്കു പിന്നാലെ ട്വിറ്ററിൽ വൈറലായി സച്ചിൻ തെൻഡുൽക്കർ. രാജസ്ഥാനിലെ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സച്ചിൻ പൈലറ്റിനെക്കുറിച്ച് പ്രതിപാദിക്കുമ്പോഴാണ് അശുതോഷിന് നാക്കുപിഴച്ചത്. സച്ചിൻ പൈലറ്റ് എന്നതിനു പകരം അശുതോഷ് പറഞ്ഞത് സച്ചിൻ തെൻഡുൽക്കറിന്റെ പേര്!

Advertisment

publive-image

രാജസ്ഥാനിലെ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ ടുഡേയിലെ ന്യൂസ് പാനൽ ചർച്ചയ്ക്കായി എത്തിയതായിരുന്നു അശുതോഷ്. തന്റെ അഭിപ്രായം രേഖപ്പെടുത്തുമ്പോഴാണ് അശുതോഷിന് പേരു മാറിപ്പോയത്.

https://twitter.com/i/status/1280607116349194240

‘ഗെലോട്ട് പഴയ ആളാണ്. സച്ചിൻ തെൻഡുൽക്കറാണ് ഭാവി’ – ഇതായിരുന്നു അശുതോഷിന്റെ പ്രസ്താവന. ‘സച്ചിൻ തെൻഡുൽക്കറിലാണ് ഭാവി’ എന്ന പോയിന്റുമായി ചർച്ചയിൽ ആവേശപൂർവം സംസാരിച്ച് മുന്നേറിയ അശുതോഷിനെ ഒടുവിൽ അവതാരക ഇടപെട്ട് തിരുത്തുകയായിരുന്നു. പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രോളുകളാണ് ട്വിറ്ററിൽ നിറഞ്ഞത്.

aap sachin tendulkar sachin piolet asuthosh
Advertisment