Advertisment

ഭക്ഷണം വിളമ്പാന്‍ പിപിഇ കിറ്റും ധരിച്ചെത്തിയ കാറ്ററിങ് തൊഴിലാളികള്‍; സാമൂഹിക അകലം പാലിച്ചുകൊണ്ട് നിരത്തിയ ഊണുമേശകള്‍;  കടുത്ത ജാഗ്രതയോടെ കല്യാണം!;വീഡിയോ വൈറല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മഹാമാരിയുടെ ഇടയില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് നടന്ന ഒരു കല്ല്യാണ പരിപാടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

Advertisment

publive-image

ഭക്ഷണം വിളമ്പാന്‍ പിപിഇ കിറ്റും ധരിച്ചെത്തിയ കാറ്ററിങ് തൊഴിലാളികളുടെ ചിത്രങ്ങള്‍ ഇതിനകം സാമൂഹ്യമാധങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ജൂലായ് 22-ന് ആന്ധ്രയില്‍ നടന്ന ഒരു വിവാഹ സദ്യയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് നിരത്തിയ ഊണുമേശകള്‍, പിപിഇ കിറ്റ് ധരിച്ച വെപ്പ് ടീം, കടുത്ത ജാഗ്രതയോടെ കല്യാണം കല്ല്യാണ വീട്ടിലെക്കാഴ്ചകള്‍ ഇങ്ങനെയൊക്കെയാണ്.

രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം സദ്യയെന്ന വിവാഹടീമിന്റെ നിര്‍ബന്ധമാണ് ഹാളില്‍നടന്ന കല്ല്യാണത്തെ മാതൃകാ പരിപാടിയാക്കിമാറ്റിയത്.

മൂന്നുമാസത്തിന് ശേഷമാണ് കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലുളള കോട്ടി കാറ്റേഴ്സിന് വിവാഹസദ്യയ്ക്കുള്ള ഓര്‍ഡര്‍ കിട്ടുന്നത്. 150-200 പേര്‍ക്കുളള ഭക്ഷണം ഒരുക്കാനാണ് അവരോട് വീട്ടുകാര്‍ ആവശ്യപ്പെട്ടത്.

viral video
Advertisment