/sathyam/media/media_files/gyWvlMYVRiD1AzLv30B0.jpg)
മാദ്ധ്യമങ്ങളുടെ ഫലപ്രവചനങ്ങളെല്ലാം പുതുപ്പള്ളിയിൽ പൊളിഞ്ഞുവീണു...
ജനവികാരം ഉൾക്കൊള്ളാനാകാത്ത നേതാക്കൾക്ക് ജനം ഇങ്ങനെയാണ് മറുപടി നൽകുക..
പുതുപ്പള്ളിയിൽ വികസനമെവിടെ എന്ന് ചോദിച്ചവരുടെ കരണത്തേറ്റ പ്രഹരം..
ഒരു കുടുംബത്തെ അതിക്രരൂരമായി അധിക്ഷേപിച്ച നെറികേടിന് ജനം നൽകിയ ശക്തമായ മറുപടി..
നേതാക്കളുടെ തിട്ടൂരം അപ്പാടെ ശിരസ്സാവഹിച്ച് മറ്റുള്ളവരെ വ്യക്തഹത്യ നടത്തുന്ന അടിമകൾക്ക് ഇതിനപ്പുറമൊരു തിരിച്ചടി സ്വപ്നങ്ങളിൽ മാത്രം...
50000 ത്തിലധികം ഭൂരിപക്ഷം എന്നത് നാലുദിവസം മുൻപേ ഞാൻ പറഞ്ഞത് പ്രതീക്ഷയായിരുന്നു..
ഭൂരിപക്ഷം 40 K പ്ലസ് .മുഴുവൻ എണ്ണിക്കഴിയുമ്പോൾ ഭൂരിപക്ഷം 45000 കവിയാനാണ് സാദ്ധ്യത..
ഇത് സഹതാപതരംഗമല്ല, ഉമ്മൻചാണ്ടിയോടുള്ള ജനങ്ങളുടെ വാത്സല്യം ഒരു വലിയ ഘടകമായിരുന്നു..
ജനഹൃദയങ്ങളിലാണ് അദ്ദേഹത്തിൻ്റെ സ്ഥാനം...
ഈ തെരഞ്ഞെടുപ്പ്‌ഫലം നൽകുന്ന സൂചനകൾ എന്തെല്ലാമാണ്...?
ഭരണവിരുദ്ധവികാരം വളരെ സ്പഷ്ടമാണ്. ജനത്തിന് എല്ലാവിധത്തിലും പൊറുതിമുട്ടിയിരിക്കുന്നു..
അഴിമതി, ധാർഷ്ട്യം, ധൂർത്ത്, കെടുകാര്യസ്ഥത ഉപ്പുതൊട്ടു കർപ്പൂരം വരെയുളള വിലക്കയറ്റം..
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഉയർന്നുവന്ന അഴിമതി ആരോപണങ്ങൾ..
തങ്ങളാണ് സർവാധിപതികൾ എന്ന ഒരു പറ്റം നേതാക്കളുടെ ഹുങ്ക്...
കോടതി ഉത്തരവുകൾക്ക് പോലും പുല്ലുവില...കയ്യേറ്റങ്ങൾക്ക് ഒത്താശ..
പല നേതാക്കളുടെയും അനധികൃത സ്വത്തു സമ്പാദനം...
വ്യാപകമായ പിൻവാതിൽ നിയമനങ്ങൾ..യുവാക്കൾ ജോലികിട്ടാതെ നാടുവിടുന്നു..
സ്‌കൂൾ - കോളേജുകളിലെ രാഷ്ട്രീയ ഗുണ്ടായിസം....
ട്രേഡ് യൂണിയനുകളുടെ സമാന്തരഭരണം....
മാദ്ധ്യമങ്ങളെയും, വിമർശനങ്ങളെയും, എതിർശബ്ദങ്ങളെയും പ്രതികാരത്തോടെ നേരിടുന്ന രീതി...
ഭരണകക്ഷിയുടെ പിൻബലത്തിൽ പോലീസെടുക്കുന്ന വ്യാജക്കേസുകളും അതിക്രമങ്ങളും...
പാർട്ടിയുടെ പിൻബലത്തിൽ അനുയായികൾ കാട്ടിക്കൂട്ടുന്ന ഗുണ്ടായിസങ്ങൾ, കുത്തിത്തിരുപ്പുകൾ..
ഞങ്ങളാണ് ജനം ഞങ്ങൾ പറയുന്നതും ചെയ്യുന്നതുമാണ് ചട്ടം എന്ന നിലപാടുകൾ ചവറ്റുകൊട്ടയിലെറിഞ്ഞു ജനം നൽകുന്ന താക്കീതാണ് ഈ ഭൂരിപക്ഷം..
തെരഞ്ഞെടുപ്പിൽ ചുക്കാൻ പിടിച്ച മന്ത്രി വി.എൻ വാസവന്റെ ബൂത്തിൽപ്പോലും തിരിച്ചടിയുണ്ടായത് നിസ്സാരമായി കാണാനാകില്ല..
ഭരണപരാജയം ഉൾക്കൊണ്ട് മുഖ്യമന്ത്രി സ്ഥാനമൊഴിയേണ്ടതുതന്നെയാണ്. പാർട്ടി ഇതേപ്പറ്റി ഗൗരവപൂർവ്വം ആലോചിക്കണം..പാർട്ടി സെക്രട്ടറിക്കും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല..
ബിജെപിയുടെ അവസ്ഥയാണ് പരമദയനീയം.. ബിജെപി യുടെ സംസ്ഥാന നേതൃത്വത്തിൽ സമൂലമായ മാറ്റമുണ്ടാകാതെ ആ പാർട്ടി കേരളത്തിൽ ക്ലച്ച് പിടിക്കില്ല. കേന്ദ്ര നേതൃത്വം ഗൗരവത്തോടെ വിലയിരുത്തണം. ശോഭാ സുരേന്ദ്രൻ, സുരേഷ് ഗോപി തുടങ്ങിയവർ നേതൃനിരയിൽ വരേണ്ടതാണ്.
ആം ആദ്മി പാർട്ടി കേരളത്തിൽ ഒരു ചലനവുമുണ്ടാക്കാൻ പോകുന്നില്ല. അതിനുള്ള കാരണവും നിർഗുണ നേതൃത്വം തന്നെയാണ്. 20.20 സാബു ജേക്കബ് AAP നേതൃത്വത്തിൽ വന്നാൽ ഒരു കൈ നോക്കാവുന്നതാണ്..
പ്രത്യേക ശ്രദ്ധ്യമായ കാര്യം, ജോസ് കെ മാണിയും ഗണേശ് കുമാറുമോക്കെ പുതുപ്പളിയിൽ വന്നത് വൃഥാവിലായി എന്നതുകൂടിയാണ്.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം ഒരു മുന്നറിയിപ്പാണ്. ജനാഭിലാഷവും ജനവികാരവും ഉൾക്കൊള്ളാൻ തയ്യറാകാതെ ദന്തഗോപുരങ്ങളിൽ വസിക്കുന്ന നേതാക്കൾക്കുള്ള ശക്തമായ മുന്നറിയിപ്പ്..