Advertisment

ഹൈദരാബാദിലെ ചെല്ല ശ്രീനിവാസ് ശാസ്ത്രി സമര്‍പ്പിക്കുന്ന ഏഴുകിലോ വെള്ളിയിലും ഒരുകിലോ സ്വര്‍ണത്തിലും നിര്‍മ്മിച്ച സ്വര്‍ണ പാദുകങ്ങള്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള ഈട്ടിത്തടിയില്‍ നിര്‍മ്മിച്ച് സ്വര്‍ണപ്പാളി പൊതിഞ്ഞ 42 വാതിലുകള്‍... അയോദ്ധ്യ രാമക്ഷേത്രത്തിലെ വിശേഷങ്ങളിങ്ങനെ - ഫോട്ടൊസ്റ്റോറി

New Update
gold sandals

അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ സമർപ്പിക്കുന്നതിനായി ഹൈദരാബാദിലെ ചെല്ല ശ്രീനിവാസ് ശാസ്ത്രി നിർമ്മിച്ച സ്വർണ പാദുകങ്ങളാണ് ചിത്രത്തില്‍. ഏഴുകിലോ വെള്ളിയിലും ഒരു കിലോ സ്വർണത്തിലുമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

Advertisment

രണ്ടാം ചിത്രം - അയോദ്ധ്യയിൽ നിർമ്മിച്ചിരിക്കുന്ന രാമക്ഷേത്രത്തിന്റെ പണി പൂർത്തിയാകുമ്പോൾ ആകെമൊത്തം 42 വാതിലുകളാണുണ്ടാകുക. 12 അടി നീളവും 6 അടി വീതിയുമുള്ള ഈ വാതിലുകൾ മഹാരാഷ്ട്രയിൽ നിന്നുള്ള ഈട്ടിത്തടികൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിലെല്ലാം സ്വർണ്ണപ്പാളി പൊതിയുകയാണ്.

gold foiled door

ഇപ്പോൾ പണി പൂർത്തിയായ മൂന്നുവാതിലുകളിൽ ഒന്നാണിത്. 42 വാതിലുകളിലും സ്വർണ്ണം പൊതിയാൻ 100 കിലോ സ്വർണ്ണമാണ് ഉപയോഗിക്കുക.

ഇതുകൂടാതെ 'രാംലല' പ്രതിഷ്ഠിക്കപ്പെടുന്ന സിംഹാസനവും സ്വർണ്ണം കൊണ്ടാണ് നിർമ്മിക്കുന്നത്. ഇതിന്റെ പണി ജനുവരി 15 നു മാത്രമേ പൂർത്തിയാകുകയുള്ളു. ജനുവരി 22 നാണ് അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുക.

Advertisment