Advertisment

ഗാസയോടു ചേര്‍ന്ന തെക്കന്‍ ഇസ്രായേലില്‍ ഹമാസ് തുടര്‍ച്ചയായി ആക്രമണം നടത്തിവരികയാണ്. നൂറുകണക്കിന് റോക്കറ്റുകളെ പ്രതിരോധിക്കാന്‍ ഇസ്രയേല്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. ഹമാസ് നടത്തിയ റോക്കറ്റാക്രമണങ്ങളിൽ തകർന്നടിഞ്ഞ ഇസ്രായേലിലെ കിബ്ബട്ട്സ് ബീരി ഗ്രാമം...

New Update
south isreyel

ഗാസയോടു ചേർന്ന തെക്കൻ ഇസ്രായേലിലെ കിബ്ബട്ട്സ് ബീരി (Kibbutz Be'eri) ഗ്രാമം ഹമാസിന്റെ ആക്രമണം സ്ഥിരമായി നേരിട്ടുവരികയാണ്. ആന്‍റി മിസൈൽ സംവിധാനം ഹമാസ് വിക്ഷേപിക്കുന്ന റോക്കറ്റുകൾ ആകാശത്തുവച്ചുതന്നെ തകർത്തിരുന്നുവെങ്കിലും നൂറുകണക്കിന് റോക്കറ്റുകൾ ഒന്നായി തൊടുത്തുവിടുന്നത് പ്രതിരോധിക്കാൻ ഇസ്രായേൽ സംവിധാനങ്ങൾക്ക് കഴിയുന്നില്ല.

Advertisment

south isreyel-3

ഗാസയിൽ നിന്ന് ഇപ്പോഴും റോക്കറ്റുകൾ തൊടുത്തുവിടുന്നുണ്ട്. കഴിഞ്ഞയാഴ്ച 50 ഓളം റോക്കറ്റുകൾ ഹമാസ് തൊടുത്തുവിട്ടത് പലതും കിബ്ബട്ട്സ് വില്ലേജിലെ വീടുകൾക്ക് മുകളിൽ പതിക്കുകയുണ്ടായി.

south isreyel-2

കഴിഞ്ഞ ഒക്ടോബർ 7 ന് യുദ്ധം തുടങ്ങിയശേഷം ഇവിടുത്തെ താമസക്കാരെല്ലാം വീടുകളുപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് പോകുകയായിരുന്നു. അവരാരും ഇനി  കിബ്ബട്ട്സ് ബേരിയിലേക്ക് മടങ്ങിവരാനുള്ള സാദ്ധ്യത കുറവാണ്. 

south isreyel-4

കാരണം ഗാസയിലും വെസ്റ്റ് ബാങ്കിലും സ്ഥായിയായ സമാധാനം നിലവിൽവരാതെ ആ മേഖലയിൽ സ്വൈരജീവിതം സാദ്ധ്യമല്ലെന്ന നിലപാടാണ് പലർക്കുമുള്ളത്.

Advertisment