Advertisment

കോവിഡ്-19 ജെഎൻ-1 വകഭേതം ചില്ലറക്കാരനല്ല, സൂക്ഷിക്കണം; കേരളത്തിന് പ്രത്യേക മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭ

New Update
B

Covid-19 JN-1 variant virus ചില്ലറക്കാരനല്ല,സൂക്ഷിക്കണം..

Advertisment

ഇതാദ്യമായാണ് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ കേരളത്തിനായി പ്രത്യേക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കേരളത്തിൽ കണ്ടെത്തിയ ഈ പുതിയ കോവിഡ് വകഭേദത്തെ “Variant of Interest” എന്നാണ് യു.എൻ രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ പുതിയ കോവിഡ് വകഭേദം വളരെവേഗത്തിലാണ് പടരുന്നത്. അതുകൊണ്ടുതന്നെയാണ് ഇതിന് “Variant of Interest” എന്ന പദവി നൽകിയിരിക്കുന്നത്.

H

ഈ വൈറസിനെ പ്രത്യേകം ശ്രദ്ധിക്കണം, വേഗത്തിൽ പടരുന്നതിനാൽ മുന്നൊരുക്കം ആവശ്യമാണ് കൂടാതെ തുടർച്ചയായ നിരീക്ഷണവും ( monitoring) ആവശ്യവുമാണെന്ന് യു.എൻ പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

അമേരിക്കയിലും സിംഗപ്പൂരിലും ചൈനയിലും Covid-19 JN-1 variant virus കണ്ടെത്തിയിട്ടുണ്ടെങ്കിലും കേരളത്തിലാണ് ഇത് വേഗത്തിൽ പടർന്നുകൊണ്ടിരിക്കുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രാലയവും കേരളമുൾപ്പെടെയുള്ള സംസ്ഥാന ങ്ങൾക്ക് പുതിയ കോവിഡ് വകഭേദത്തിന്റെ വ്യാപനം തടയുന്നതിനുള്ള മുന്നൊരുക്കങ്ങളും ടെസ്റ്റുകളും കാര്യക്ഷമമായി നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisment