എത്ര പേരെ അറസ്റ്റ് ചെയ്താലും യൂറിൻ/ സലൈവ ടെസ്റ്റുകളുടെ സമയോചിതമോ അഭികാമ്യമോ അല്ലാത്ത റിസൾട്ടുകൾ കാരണം പ്രതികൾ ലളിതമായ വ്യവസ്ഥയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നു. പിന്നീട് സൂക്ഷ്മനിരീക്ഷണം എന്ന ഉപകാരമില്ലാ പരിപാടി മാത്രം ആണു രേഖപെടുത്തപ്പെടുന്നത്.
അടുത്ത തവണപിടിക്കപ്പെട്ടാലോ വല്ല അക്രമവും ചെയ്താലോ മാത്രം "പ്രതി മുൻപും ലഹരികേസുകളിൽ പിടിക്കപ്പെട്ടയാളാണു" എന്ന മുൻകാല റെകോർഡ് കിട്ടാൻ മാത്രം അത് ഉപകരിക്കും. വർദ്ധിച്ച് വരുന്ന ലഹരി- സിന്തറ്റിക് ഡ്രഗ്ഗ് ഉപയോഗങ്ങളുടെ നിയന്ത്രണത്തിനു അതിന്റെ ഉതപാദന വിതരണ മേഖലകളെ തന്നെ നശിപ്പിക്കേണ്ടതുണ്ട്.
എന്നാൽ അത് അത്ര എളുപ്പവും അല്ല. ഉന്നതരും സമൂഹത്തിലെ എല്ലാ മേഖലയിലും ഉള്ളവരും അടങ്ങുന്ന (പകൽ മാന്യന്മാർ) ഒരു വലിയ നെറ്റ്വർക്ക് തന്നെയുണ്ട് അതിന്റെ പിന്നിൽ. മാത്രമല്ല, പത്രത്തിൽ അഡ്രസ് ഫോട്ടോ സഹിതം പിടിക്കപ്പെടുന്നവന്റെ വാർത്ത വരുമ്പോൾ നമ്മൾ ഞെട്ടുന്നതിനൊപ്പം, പുതിയ ആളെ കണക്ട് ചെയ്യാൻ ഈ ലഹരി മാഫിയയ്ക്കും കൂടെ അവസരം ലഭികുകയാണു.
ഇത്തരക്കാർക്കായ് വാദിക്കാൻ പോലും അവസരം ഉണ്ടാവരുത്. കുറഞ്ഞതോതിൽ ലഹരി കൈവശം വെക്കുന്നവർ പെട്ടെന്ന് നിയമത്തിന്റെ കയ്യിൽ നിന്ന് വഴുതി പോകുന്നു. ഇവർ പിന്നീട് വൻകച്ചവടക്കാർ ആകുന്നു.
കോവിഡ് കാലത്ത് നാം RT-PCR ചെയ്തത് പോലെ കുറഞ്ഞത് 6 മാസത്തെ ലഹരി ഉപയോഗം കണ്ടെത്താനാവണം. അതിനു പറ്റിയ ടെസ്റ്റുകൾ ആണു താഴെ ഉള്ളവ.
1) Hair Strand Test
2) DAST-10 Test (Drug Abuse Screening Test)
3) DAST-A Test for Age 13-19
നിർബന്ധിത DAST ടെസ്റ്റ്- ഹൈസ്കൂളുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 6 മാസത്തിൽ ഒരിക്കൽ തുടർച്ചയായ് ആൺപെൺ വ്യത്യാസം ഇല്ലാതെ 13 മുതൽ 19 വയസിനു താഴെയുള്ള എല്ലാ കുട്ടികൾകും DAST-A ടെസ്റ്റും 19 വയസിനു മുകളിൽ ഉള്ള കുട്ടികളും അദ്ധ്യാപകരും എല്ലാ സ്വകാര്യ സർക്കാർ മേഖലയിലെയും ജീവനക്കാരും DAST-10 ടെസ്റ്റിനു വിധേയർ ആവണം. വർഷത്തിൽ 2 തവണ ഇത് ആവർത്തിക്കണം. ഇത് സർവ്വീസ് റെകോർഡിൽ രേഖപെടുത്തണം.
Driving License Renewal- 10 വർഷത്തേക്ക് നൽകുന്ന ഡ്രൈവിംഗ് ലൈസൻസ് എല്ലാ വർഷവും DAST-10 ടെസ്റ്റ് റിസൽട്ട് നൽകി ലൈസൻസ് തുടരാൻ യോഗ്യത ഉണ്ടോ എന്ന് വിലയിരുത്തണം. ഡ്രൈവിംഗ് , ഓപറേറ്റർ ലൈസൻസ് ഉള്ള എല്ലാവർക്കും ഇത് ബാധകമാക്കണം.
സർക്കാർ- സ്വകാര്യ ജോലി/ സർവ്വീസ് മാനദണ്ഢം: ഏത് ജോലിയ്ക്ക് കയറാനും ജോലി തുടരാനും DAST-10 ടെസ്റ്റ് റിസൽട്ട് നിർബന്ധമാക്കണം. മറ്റ് യോഗ്യതകൾ പോലെ, ടെസ്റ്റ് റിസൽറ്റ് സമർപ്പികാതെ ആളുകളെ ജോലിക്ക് വെകുന്ന തൊഴിലുടമയ്ക്ക് എതിരെ നടപടി എടുക്കണം.
കല്യാണം- കല്യാണത്തിനു മുൻപ് ആൺപെൺ വ്യത്യാസം ഇല്ലാതെ DAST-10 ടെസ്റ്റ് ചെയ്യണം. പിന്നീടുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ അത് ഉപകരിക്കും.
സ്റ്റുഡന്റ് / വർക്കിംഗ് സ്റ്റാഫ് ഹോസ്റ്റൽ - ഹോസ്റ്റൽ അഡ്മിഷ്നു ഏറ്റവും പുതിയ DAST-10 ടെസ്റ്റ് മാനദണ്ഢം ആക്കണം.
ഇങ്ങനെ ബാങ്ക് അക്കൗണ്ട് മുതൽ എല്ലാ ദൈന്യംദിന ഇടപെടലുകൾക്കും DAST-10 OK മാനദണ്ഢം നിലവിൽ വരണം. ആധാർ കാർഡിനും ഐഡി കാർഡിനും പാൻ കാർഡിനും ബാങ്ക് കാർഡിനും ഡ്രൈവിങ് ലൈസൻസിനും വിദ്യാഭ്യാസ സർട്ട്ഫിക്കറ്റിനും ഒപ്പം ലഹരിമുക്തനാണു എന്നും ഉറപ്പാക്കണം.
ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി ഇങ്ങനെ സ്ക്രീൻ ചെയ്യുമ്പോൾ നമുക്ക് അപകടം വരാവുന്ന വഴിയും അത് തടയാനുള്ള വഴിയും മനസിലാകും. നന്നാവതെ വഴിയില്ല എന്ന അവസ്ഥ സൃഷ്ടിക്ക്ണം.
കൂട്ടത്തിൽ വിൽപന ലഹരി മുതലുമായ് പിടിക്കപ്പെടുന്നവർക്ക് ആജീവനാന്ത ശിക്ഷ ദയയില്ലാതെ നൽകാൻ സാധിക്കണം. സ്വന്തം രാജ്യത്തെ നല്ല പൗരന്മാരെ സംരക്ഷിക്കാൻ ഏത് പാഴ്വസ്തുവും നാം നിയന്ത്രണവിധേയമാക്കിയേ പറ്റു. പുകയില - മദ്യം പോലെയല്ല സിന്തറ്റിക് ലഹരികൾ.. അത് ദയാദാക്ഷിണ്യമില്ലാത്ത അക്രമികളെ സൃഷിക്കുന്നുണ്ട്.!
നാം മാറണം! സംവിധാനങ്ങളും നിയമവും മാറണം ! ഭരണകൂടം ഉണരണം ! ഇല്ലേൽ നാശം ഉറപ്പാക്കാം.
- മുബാറക്ക് കാമ്പ്രത്ത്