Advertisment

ഇലക്ട്രിക് ബസ്സുകൾ കാലത്തിന്റെ അനിവാര്യത; വന്ദേഭാരതിൽ യാത്ര ചെയ്യുന്നതിന് എത്രയാണ് നിരക്ക് എന്നൊക്കെ ഒരു മന്ത്രി പറയുന്നത് ധാർഷ്ട്യമാണ്. കെഎസ്ആർടിസിയെ രക്ഷിക്കണമെങ്കിൽ ?

New Update
Bd

ഇലക്ട്രിക് ബസ്സുകൾ കാലത്തിന്റെ അനിവാര്യതയാണ്. കൂടാതെ അവ പൊല്യൂഷനും ശബ്ദവും കുറയ്ക്കുകയും ചെയ്യപ്പെടുന്നു..

Advertisment

ദിവസവുമുള്ള ഇന്ധനചെലവാണ് KSRTC ക്ക് ഏറ്റവും വലിയ തലവേദന. അതിന് ഇലക്ട്രിക്ക് ബസ്സുകളാണ് ഉത്തമമാർഗ്ഗം... യാത്രയും സുഖം..

10 രൂപയുടെ നിരക്കനുവദിക്കില്ല, വന്ദേഭാരതിൽ യാത്ര ചെയ്യുന്നതിന് എത്രയാണ് നിരക്ക് എന്നൊക്കെ ഒരു മന്ത്രി പറയുന്നത് ധാർഷ്ട്യമാണ്..

കേരളത്തിലെ മുഴുവൻ ജനങ്ങളും വന്ദേഭാരതിലാണോ യാത്ര ചെയ്യുന്നത്? കേരളത്തിലെ ഗ്രാമീണമേഖലകളിലെല്ലാം ഓർഡിനറി ബസ്സു കളാണ് സ്ഥിരമായി ഓടുന്നത്..

നിരക്കുകുറഞ്ഞ സംവിധാനം ഏറ്റവും കൂടുതൽ ഉപയോഗിക്കു ന്നതും അവരാണ്...

അതുകൊണ്ട് നിരക്ക് വർദ്ധിപ്പിച്ച് KSRTC യെ ലാഭത്തിലാക്കാ മെന്നത്‌ നീതിപൂർവ്വമാകില്ല.

KSRTC യിൽ പുതിയ ചേസിസ് വാങ്ങുന്നതും, സ്പെയർ പാർട്ട്സ് വാങ്ങുന്നതും സുതാര്യമാക്കണം..

കമ്മീഷൻ ഇല്ലായെന്ന് പറഞ്ഞാലും ഹിഡൻ കമ്മീഷൻ ഉണ്ട്.. വിദേശടൂർ വരെ ചിലർ ഏർപ്പാടാക്കിനൽകും. വാഹന ക്കമ്പനികളുടെ സെയിൽസ് പ്രൊമോഷൻ സെറ്റപ്പാണത്. അതൊരു നിശ്ചിത തുകയായിരിക്കും. ആ തുക നേരിട്ട് തൊഴി ലാളി ക്ഷേമനിധിയിൽ അടപ്പിച്ചാൽ അതൊരു മാതൃകയാ യിരിക്കും.

ഏറ്റവും വലിയ പ്രതിസ്പർദ്ധ നടക്കുന്ന ഒരു ഫീൽഡാണ് വാഹനവിൽപ്പന. ടാറ്റയും, അശോക് ലെയ്‌ലാൻഡും ഇപ്പോൾ വോൾവോയും തമ്മിലുള്ള മത്സരം വീറും വാശിയുമേറിയതാണ്. അവരുടെ സെയിൽസ് വിഭാഗം കഴുകൻ കണ്ണുകളുമായാണ് മാർക്കറ്റിൽ കസ്റ്റമേഴ്‌സിനെ തേടി വട്ടമിട്ടു പറക്കുന്നത്..

ഓഫറുകളുടെ വലിയ വാഗ്ദാനങ്ങളാണ് ഇവർ കസ്റ്റമേഴ്സിന് നൽകുന്നത്... അതുപോലെ സ്പെയർ പാർട്ട്സ് മാർക്കറ്റ് ..

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് സ്പെയർ പാർട്ട്സുകൾ ഒറിജിനലിന്റെ 25 % വിലയ്ക്ക് മാർക്കറ്റിൽ ലഭ്യ മാണ്. അത് തിരിമറി നടത്തുന്ന ഏജന്റുമാരും ധാരാളമാണ്. SKF,NRB Bearings ഒക്കെ ആരും ഒറ്റനോട്ട ത്തിൽ തിരിച്ചറിയാനാകാത്ത തരത്തിൽ ഡ്യൂപ്ലിക്കേറ്റുകൾ പകുതിയിലും താഴെ വിലയ്ക്ക് ലഭ്യമാണ്.

അതുപോലെ പെയിന്റ്, ബോഡി മേക്കിംഗ് മെറ്റീരിയൽ, ടയർ ഇതെല്ലം വാങ്ങുന്നതും ഉപയോഗിക്കുന്നതും ഒരു സുതാര്യമായ മോണിട്ടർ സെൽ വഴിയാൽ നന്നായിരിക്കും.സപ്ലയർമാർ ഒത്തുകളിച്ച് അഡ്ജസ്റ്റ്‌മെന്റ് നടത്തി ടെൻഡർ ഉയർന്ന റേറ്റിൽ Quote ചെയ്യുന്ന രീതി പലയിടത്തുമുണ്ട്. ഇത് കസ്റ്റമറുടെ ഭാഗത്തുനിന്നുള്ള രഹസ്യപിന്തുണയോടെയാകും മിക്കപ്പോഴും നടക്കുന്നത്. തദ്ദേശ, ദേശീയ ദിന പത്രങ്ങളിലെല്ലാം ടെൻഡർ പരസ്യം നൽകിയാൽ ഒരു പരിധി വരെ ഇതൊഴിവാക്കാം. കാരണം കൂടുതൽ സപ്ലയേഴ്സ് വന്നാൽ ഒത്തുകളി നടക്കില്ല.

KSRTC യിലെ ട്രേഡ് യൂണിയനുകളെ പൂർണ്ണമായും നിയന്ത്രി ക്കണം. ഷെഡ്യുൾ, സ്ഥലം മാറ്റം,ശിക്ഷാ നടപടികൾ മുതലായ വിഷയങ്ങളിൽ അവരുടെ ഇടപെടൽ അവസാനിപ്പിക്കണം.

അഴിമതിയും എക്സ്ട്രാ മാൻപവറും ഇല്ലാതായാൽ ഏതൊരു വകുപ്പിലും 30% വരെ നഷ്ടം ഒഴിവാക്കാനാകും.

മറ്റു പല സംസ്ഥാനങ്ങളും ( നമ്മുടെ തൊട്ടടുത്തുള്ള തമിഴ് നാട്,കർണാടകം,ആന്ധ്ര,തെലുങ്കാന ഉൾപ്പെടെ ) തങ്ങളുടെ ട്രാസ്പോർട്ട് ബസ്സുകളിൽ സ്ത്രീകളുടെ യാത്ര പൂർണ്ണമായും സൗജന്യമാക്കിയിരിക്കുന്നു എന്ന വിവരമൊന്നും ഇവിടെ ആരും അറിഞ്ഞ മട്ടില്ല. ഇവിടെ 60 കഴിഞ്ഞ പ്രായമുള്ളവരുടെ ടിക്കറ്റ് നിരക്കെങ്കിലും പകുതിയാക്കേണ്ടതാണ്.

പുതിയ മന്ത്രിമാർ കയറുമ്പോൾ വകുപ്പിനെ ഉദ്ധരിക്കാൻ ചില പ്രഖ്യാപനങ്ങളും നടപടികളുമൊക്കെ നമ്മൾ സ്ഥിരമായി കാണാറുണ്ട്. പിന്നീടവയൊന്നും നടപ്പായിക്കാണാറുമില്ലാ. ശമ്പളത്തിനും മുന്നോട്ടുള്ള ചെലവുകൾക്കും മാസാമാസം സ്ഥിരമായി സർക്കാരിനെയാണ് ആശ്രയിക്കുന്നത്..

(ഞാൻ ഉത്തരേന്ത്യയിൽ ഒരു വലിയ വാഹനക്കമ്പനിയുടെ ( സെയിൽസ് , സ്പെയർ,സർവീസ് ഉൾപ്പെടെ) ബ്രാഞ്ച് മാനേജരായി ജോലിചെയ്ത അനുഭവപാഠത്തിൽ നിന്നാണ് ഈ കുറിപ്പെഴുതിയത്)

Advertisment