രാജ്യദ്രോഹ പ്രവർത്തനം നടത്തുന്ന സാമൂഹ്യവിരുദ്ധരുടെ കെണിയിൽ വീഴരുതേ.., സുപ്രീം കോടതിയുടെ പേരിൽ പോലും വ്യാജപ്രചരണം അഴിച്ചുവിടുന്നവരുണ്ട്! അത്തരം പോസ്റ്റുകളും വീഡിയോകളും ഷെയർ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കണം; സൂക്ഷിച്ചില്ലെങ്കിൽ കളി കാര്യമാകും!

New Update
NOTICE

തോ സാമൂഹ്യവിരുദ്ധർ സമൂഹമദ്ധ്യമങ്ങളിൽ വ്യപകമായി പ്രചരിപ്പിക്കുന്ന പോസ്റ്റാണ് രണ്ടാമത് നൽകിയിരിക്കുന്നത്.

1.

Advertisment

NOTICE

2.

FAKE POST

ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിക്കാൻ ജനം തെരുവിലിറങ്ങണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് D.Y ചന്ദ്രചൂഡ് നൽകിയിരിക്കുന്ന നിർദ്ദേശം എന്ന പേരിൽ അദ്ദേഹത്തിൻ്റെ ചിത്രം വച്ചുകൊണ്ടാണ് ഈ വ്യാജ പോസ്റ്റ് തയ്യറാക്കിയിരിക്കുന്നത്.

ഈ വ്യാജപ്രചാരണത്തിനെതിരേ നേരിട്ട് നടപടിയെടുക്കാൻ ബഹു.സുപ്രീം കോടതിതന്നെ തയ്യറായിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി 14/08/2023 പുറപ്പെടുവിച്ച പത്രക്കുറിപ്പാണ് ആദ്യ ചിത്രം.

രാജ്യദ്രോഹ പ്രവർത്തനം നടത്തുന്ന സാമൂഹ്യവിരുദ്ധശക്തികൾ സമൂഹമദ്ധ്യമങ്ങൾ വഴി ഇതുപോലുള്ള വ്യാജപ്രചാരണങ്ങൾ വ്യാപകമായി നടത്തുകയാണ്.. ഉറപ്പായും അത്തരക്കാർ ശിക്ഷിക്കപ്പെടണം. സമൂഹത്തിൽ വെറുപ്പും വിദ്വേഷവും സംഘർഷവും ഉണ്ടാക്കാനുള്ള ഹീന ശ്രമമാണ് ഇതെന്നതിൽ സംശയമില്ല.

ആരും ഇവരുടെ കെണിയിൽ വീഴാതിരിക്കുക, സംശയം തോന്നുന്ന വിഡിയോകൾ ഷെയർ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഉടൻതന്നെ അക്കാര്യങ്ങൾ പോലീസിന്റെയോ NIA യുടെയോ  ശ്രദ്ധയിൽപ്പെടുത്തുക.

ഇത്തരം ദേശവിരുദ്ധപ്രവർത്തനങ്ങളുടെ പോസ്റ്റുകളോ വീഡിയോകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ഇ മെയിൽ വഴിയോ, മൊബൈൽ ഫോൺ വഴിയോ കേന്ദ്ര അന്വേഷണ ഏജൻസിയുമായി ബന്ധപ്പെടാവുന്നതാണ്.

Contact NIA  Head Quarter - New Delhi :-
CGO Complex, Lodhi Road,
New Delhi-110003.

Control Room.
Email : info.niagovin
Mob. No. : 9654447345.

NIA Kochi :-
House No.28/443, Near Giri Nagar, Kerala State Electricity Board, Giri Nagar, Kadavanthara, Kochi
Kerala-682020.

Control Room
Telephone : 0484-2349344.
Mob. No. : 9497715294.
Email : info.koc.niagovin

Advertisment