Advertisment

വൈദ്യുതിയും ഗ്യാസും ഇല്ലാതെ ഗാസയിലെ ജനങ്ങൾ; പാചകം ചെയ്യാൻ പുരാതന അടുപ്പുകളിലേക്ക് മാറി സ്ത്രീകൾ! - ഫോട്ടൊസ്റ്റോറി

New Update
H

ഗാസയിൽ വൈദ്യുതിയും ഗ്യാസും ജനങ്ങൾക്ക് അപ്രാപ്യമാണ്. പാചകം ചെയ്യാൻ പുരാതന അടുപ്പുകളി ലേക്ക് സ്ത്രീകൾ മാറുകയാണ്.

Advertisment

ഇത്തരം ചൂള അടുപ്പുകൾ (taboons) തയ്യറാക്കാനറിയാവുന്ന 53 കാരിയായ Inshirah Salem al-Aqra അവ നിർമ്മിച്ച് ആവശ്യക്കാർക്ക് വിൽക്കുകയാണിപ്പോൾ. അവർ മുൻപും ഇത്തരം അടുപ്പുകൾ നിർമ്മിച്ചു വിൽപ്പന നടത്തിയിരുന്നു.

ഇപ്പോൾ ഈ ആപത്തുകാലത്തും അവർ നിർമ്മിക്കുന്ന Taboons പഴയവിലയ്ക്കുതന്നെയാണവർ ആളുകൾക്ക് നൽകുന്നത്. ഒരു രൂപ പോലും വിലകൂട്ടിയിട്ടില്ല. ആളുകളുടെ ദയനീയാവസ്ഥ മുതലെടുക്കാൻ തൻ്റെ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നാണ് ഇതേപ്പറ്റി അവർ പറഞ്ഞത്.

ചാണകവും പുല്ലും മണ്ണുമുപയോഗിച്ചാണ് ഈ ചൂളകൾ നിർമ്മിക്കുന്നത്. റൊട്ടി, കുബ്ബൂസ്, ചായ ഉൾപ്പെടെ ഒരു കുടുംബത്തിനുള്ള ആഹാരം ഇത്തരം അടുപ്പുകളിലാണ് ഇപ്പോൾ ഗാസയിലെ മിക്ക വീടുകളിലും തയ്യറാകുന്നത്.

ചെറിയ അടുപ്പിന് 80 shekels ($21) അതായത് ഇന്ത്യൻ രൂപ ഏകദേ ശം 1800 ഉം വലിയ അടുപ്പിന് 150 shekels ($40) 3375 രൂപയുമാണ് വില വാങ്ങുന്നത്. കഴിഞ്ഞയാഴ്ച 5 അടുപ്പുകളാണ് അവർ വിറ്റത്.

ഇപ്പോൾ ഇതാണ് Inshirah Salem al-Aqra ന്റെയും കുടുംബത്തിന്റെയും ഏക വരുമാനമാർഗ്ഗം. ഇസ്രായേൽ ആക്രമണത്തിൽ ഇവരുടെ ഭർത്താവിന്റെ ഫിഷിംഗ് ബോട്ട് പൂർണ്ണമായും കത്തിനശിച്ചുപോയി. 10 മക്കളാണ് ഇവർക്കുള്ളത്..

H

G

G

Y

V

H

G

G

 

Advertisment