Advertisment

ഇസ്രായേലിലേക്ക് 10000 ആളുകളെ ഹരിയാന സർക്കാർ റിക്രൂട്ട് ചെയ്യുന്നു; വിവിധ കാറ്റഗറിയിലായി ഇസ്രായേലിന് വേണ്ടത് ഒരുലക്ഷത്തോളം ആളുകളെ

New Update
H

ഇസ്രായേൽ നിലവിൽ ജോലിക്കാരുടെ ക്ഷാമം നേരിടുകയാണ്. ഗാസ,വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ നിന്നുള്ള ഏകദേശം 20000 ത്തിൽപ്പരം ആളുകളെ അവർ തിരിച്ചയക്കുകയും തായ്‌ലൻഡ് ഉൾപ്പെടെയുള്ള രാജ്യക്കാർ ഏറെയും ജന്മനാടുകളിലേക്ക് മടങ്ങു കയും ചെയ്തതോടെ MANPOWER ക്ഷാമം പരിഹരിക്കാൻ അവർ ഇപ്പോൾ ഇന്ത്യയെയാണ് ആശ്രയിച്ചിരിക്കുന്നത്.

Advertisment

ഹരിയാന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ " ഹരിയാന കൗശൽ റോജ് ഗാർ നിഗം ( Hariyana Skilled Employment Corporation) ആണ് ഇസ്രായേലിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ പോകുന്നത്. ദുബായിലേക്ക്‌ സ്റ്റാഫ് നഴ്സ്,സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്കും കമ്പനി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ഇസ്രായേലിന് ഒരുലക്ഷത്തോളം ആളുകളെ വിവിധ കാറ്റഗറിയിലായി ആവശ്യമുണ്ട്. അതിനായുള്ള അപ്പ്രോച്ചുകൾ അവർ വിവിധതലത്തിൽ നടത്തിവരുകയാണ്. അതിൻ്റെ ആദ്യപടിയാണ് ഹരിയാനയിൽ നിന്നുള്ള പതിനായിരം ആളുകളുടെ റിക്രൂട്ട്മെൻ്റ്.

H

ഇസ്രായേലിലേക്ക് 4 വിഭാഗത്തിലുള്ള ആളുകളിൽനിന്നാണ് Hariyana Skilled Employment Corporation ((HKRN)) അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഹരിയാന സ്വദേശികൾക്കുമാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.

1.വെൽഡർ

2 .സെറാമിക് ടൈൽ വർക്ക് - പ്ലാസ്റ്ററിംഗ്‌ 3.ഷട്ടറിങ് കാർപ്പെൻഡർ

4.ഫ്രെയിം വർക്ക് എന്നീ കാറ്റഗറിയാണ് നിലവിലുള്ളത്.

ഇതിൽ വെൽഡർ, ഫ്രെയിം വർക്ക്, ഷട്ടറിങ് കാർപ്പെൻഡർ എന്നീ തസ്തികകളിൽ 6000 വേക്കന്സിയും സെറാമിക് ടൈൽ വർക്ക് - പ്ലാസ്റ്ററിംഗ്‌ ജോലികൾക്ക് 4000 വേക്കൻസിയുമാണ് ഹരിയാന കമ്പനിയുടെ സപ്ലൈ കരാറിൽ ഉള്ളത്.

ഉദ്യോഗാർത്ഥികൾക്ക്‌ മൂന്നുവർഷ അനുഭവവും 10 -)o ക്‌ളാസ് വരെ വിദ്യാഭ്യാസവും ഉണ്ടായിരിക്കണം. ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമില്ല.പ്രായം 25 നും 45 നുമിടയിൽ. അഞ്ചുവർഷം ഇസ്രാ യേലിൽ ജോലിചെയ്യാമെന്ന കരാർ ഉണ്ടായിരിക്കും. ഓരോ വർഷവും വിസ പുതുക്കി നൽകും.

2024 ജനുവരി 20 വരെയാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി. ഹരിയാനയിലെ നിവാസിയാണെന്ന് തെളി യിക്കുന്ന ഏതെങ്കിലും രേഖകൾ ഉദ്യോഗാർത്ഥി അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കേണ്ടതാണ്.

ജോലിക്കായി തെരഞ്ഞെടുക്കപ്പെടുന്നവർ ദിവസം 9 മണിക്കൂറും മാസത്തിൽ 26 ദിവസവും ജോലിചെയ്യണം. ഇസ്രായേൽ ലേബർ നിയമനുസരിച്ചുള്ള അവധി അനുവദിക്കപ്പെടുന്നതാണ്.

ജോലിക്കു പ്രവേശിക്കുന്ന വ്യക്തിക്ക് പ്രതിമാസം ഇസ്രായേൽ കറൻസിയായ 6100 New Shekel അതായത് 1,38,000 രൂപയോളം ലഭിക്കും. മെഡിക്കൽ , താമസവാടക എന്നിവ ശമ്പളത്തിൽ നിന്നും പിടിക്കുന്നതാണ്.

മെഡിക്കൽ ഇന്ഷുറന്സിന് മാസം മൂവായിരം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയും മുറിവാടക ഓരോ ഏരിയ അനുസരിച്ച് 6000 രൂപ മുതൽ 10000 രൂപവരെ ആയിരിക്കും.

ഈ എഗ്രിമെന്റ് പ്രകാരം അവിടെ ജോലിചെയ്യുന്ന വ്യക്തിയുടെ ശമ്പളം, മാസച്ചിലവ് കഴിച്ച് ബാക്കി തുക മാസാമാസം അയാളുടെ പേരിൽ ഇസ്രായേലിലെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടുകയാണ് ചെയ്യുക. അത് പലിശസഹിതം മൊത്തമായി അയാൾ എഗ്രിമെന്റ് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോൾ ഇന്ത്യ യിലെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും. ഇതെല്ലം Hariyana Skilled Employment Corporation ആണ് മോണിട്ടർ ചെയ്യുക.

Hariyana Skilled Employment Corporation ഇടനിലക്കാരും ഏജന്റുമാരുമില്ലാതെ നേരിട്ട് ഹരിയാനയിലെ തൊഴി ൽരഹിതർക്ക് ജോലി തേടിപ്പിടിച്ചു നൽകുന്ന സ്ഥാപനമാണ്. 2021 ലാണ് ഇത് രൂപീകൃതമായത്. വിദേശ രാജ്യങ്ങളിലേതു കൂടാതെ ഇന്ത്യയിലെ സർക്കാർ - സ്വകാര്യ കമ്പനികളിലെ നിരവധി ജോലി ഒഴുവുകൾ ഇപ്പോൾ കമ്പനിയുടെ കയ്യിലുണ്ട്.

ഹരിയാനയിൽ തൊഴിലില്ലായ്മാ നിരക്ക് പൊതുവേ കൂടുതലാണ്. രാജ്യത്തെ ശരാശരി 6.8 % ആണെങ്കിൽ ഹരിയാനയിൽ അത് 8.8 % ആണ്. ഹരിയാനാ സർക്കാർ ജോലിയില്ലാത്ത പോസ്റ്റ് ഗ്രാജുവേറ്റ് യുവാക്കൾക്ക് മാസം 3000 രൂപയും ഡിഗ്രിക്കാർക്ക് 1500 രൂപയും പ്ലസ് 2 പാസായവർക്ക് 900 രൂപയും തൊഴിലില്ലായ്മാ വേതനം നൽകുന്നുണ്ട്.

Advertisment