Advertisment

ന്യൂ ഇയർ ആഘോഷങ്ങൾ തടസ്സപ്പെടാൻ ഇസ്രായേലിലേക്ക് ഹമാസ് തൊടുത്തുവിട്ടത് 27 റോക്കറ്റുകൾ. അതും ഗാസയിൽ നിന്ന്, അർദ്ധരാത്രിയിൽ ! ഹമാസ് ഗാസയിൽ ഇപ്പോഴും ആക്രമണസജ്ജമാണ് എന്ന് തെളിഞ്ഞിരിക്കുന്നു; ഇസ്രായേൽ അവകാശവാദം പൊളിയുന്നു

New Update
m

ഇസ്രായേൽ അവകാശവാദം പൊളിയുന്നു. ഇന്നലെ ഇസ്രായേലിലേക്ക് ഹമാസ് തൊടുത്തുവിട്ടത് 27 റോക്കറ്റുകൾ. അതും ഗാസയിൽ നിന്ന്, അർദ്ധരാത്രിയിൽ.

Advertisment

ന്യൂ ഇയർ ആഘോഷങ്ങൾ തടസ്സപ്പെടാൻ ഇത് കാരണമായി. ഇസ്രായേൽ എയർ ഡിഫൻസ് സിസ്റ്റം തകർത്തത് കേവലം 18 റോക്കറ്റുകൾ...

b

9 എണ്ണം പതിച്ചത് ജനവാസമേഖലയിൽ. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇസ്രായേലിന്റെ തെക്കുഭാഗത്തേക്കും മദ്ധ്യഭാഗത്തേക്കുമാണ് റോക്കറ്റുകൾ പതിച്ചത്.

പുതുവത്സരാഘോഷങ്ങൾ ഭീതിയോടെയാണ് ഇസ്രായേൽ ജനത ഇന്നലെ ആഘോഷിച്ചത്. ഹമാസ് ഇപ്പോഴും കരുത്തോടെ തുടരുന്നു എന്നതിന് തെളിവാണ് ഇന്നലത്തെ റോക്കറ്റാക്രമണം.

g

ഗാസ മുഴുവൻ നിയന്ത്രണത്തിലായി എന്ന ഇസ്രായേൽ അവകാശം സംശയമുനയിലാണ്. ഹമാസ് ഗാസയിൽ ഇപ്പോഴും ആക്രമണസജ്ജമാണ് എന്ന് തെളിഞ്ഞിരിക്കുന്നു..(Times of Israel)

Advertisment