Advertisment

ഹരിയാനയ്ക്ക് പിന്നാലെ ഉത്തർപ്രദേശും 10000 തൊഴിലാളികളെ ഇസ്രായേലിലേക്ക് റിക്രൂട്ട് ചെയ്യുന്നു; തെരഞ്ഞെടുക്കുന്നവർക്ക് മാസം 1.37 ലക്ഷം രൂപ വരെ ശമ്പളം

New Update
H

ഹരിയാന സർക്കാർ കഴിഞ്ഞമാസം 10000 വിവിധ കാറ്റഗറിയിലുള്ള ജോലിക്കാരെ ഇസ്രയേലിലേക്കയക്കാൻ റിക്രൂട്ട്മെന്റ് പൂർത്തിയാക്കിയതിനു പിന്നാലെ ഉത്തർ പ്രദേശ് സർക്കാരും ഇസ്രായേലിലേക്ക് 10000 പേരെ തെര ഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂ വിന്റേയും തയ്യാറെടുപ്പിലാണ്.

Advertisment

ജോലിക്കാർക്ക് കൺസ്ട്രക്ഷൻ ഫീൽഡിലെ ഷട്ടറിങ് കാർപെൻഡർ, മേസൺ, പ്ലാസ്റ്ററിംഗ്, ഫ്രെയിം വർക്ക്, ഫോർമാൻ തുടങ്ങിയ മേഖലയിൽ കുറഞ്ഞത് 3 വർഷ പരിചയവും പത്താം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരിക്കണം.

പരിമിതമായ അളവിലെങ്കിലും ഇംഗ്ളീഷ് പരിജ്ഞാനവും ആവശ്യമാണ്. ജനുവരി 23 മുതൽ 30 വരെ എഴുത്തു പരീക്ഷയും ഇന്റർവ്യൂവും ലക്നൗവിലെ അലിഗഞ്ച് ITI യിലാകും നടക്കുക.

G

അപേക്ഷകൾ www.nsdcjobx.com എന്ന വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്. ഉത്തർ പ്രദേശിലെ ഗ്രാമീണ മേഖലയിലുള്ളവരോടും അപേക്ഷ സമർപ്പിക്കാനും പരീക്ഷയിൽ പങ്കെടുക്കാനും വ്യാവസായിക - ടെക്നിക്ക ൽ വികസന വകുപ്പുമന്ത്രി കപിൽ ദേവ് അഗ്രവാൾ അറിയിക്കുന്നു. ഉത്തർ പ്രദേശ് സ്വദേശികൾക്കുമാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളു.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളം മാസം ഇന്ത്യൻ രൂപ 1.37 ലക്ഷം അതായത് 6100 ഷേക്കൽ. പ്രായം 21 നും 45 നുമിടയിൽ. വിസ കാലാവധി കുറഞ്ഞത് ഒരു വർഷം, കൂടിയത് 5 വർഷം. കാലാവധിക്കുമുമ്പ് മടങ്ങിയാൽ ടിക്കറ്റ് ചാർജ് സ്വയം വഹിക്കേണ്ടിവരും. ഇസ്രായേലിലെ ടെക്ക്നിക്കൽ ടീം നേരിട്ടാകും സെലക്ഷൻ മേൽനോട്ടങ്ങൾ.

ജോലിക്കാർക്ക് ഇസ്രായേലിൽ താമസം നൽകുന്നതിന് വാടക ഈടാക്കും. ഭക്ഷണവും ഇൻഷുറൻസും സ്വന്തം ചെലവിലായിരിക്കും.

ഇസ്രായേലിന് ഇന്ത്യയിൽ നിന്ന് ഒരു ലക്ഷത്തിലധികം ആളുകളെ ആവശ്യമുണ്ട്. ഇക്കാര്യത്തിനായി അവർ ഔദ്യോഗികമായി സർക്കാരുകളെ വിവരം ധരിപ്പിച്ചിട്ടുണ്ട്.

(മലയാളത്തിലെ മറ്റൊരു മാദ്ധ്യമങ്ങളും ഈ വാർത്ത കണ്ട ലക്ഷണമില്ല.)

Advertisment