Advertisment

പരിമിതമായ ചുറ്റുപാടുകളിലൂടെ ജീവിതത്തോട് പൊരുതി മുന്നേറി നായകനായ ജാക്കി ഷ്റോഫ് രാജ്യത്തിന്റെ അഭിമാനമായി; കാണാപ്പുറങ്ങൾ..!

New Update
Hs

കസാക്കിസ്ഥാനിലെ കസാഖ് ജനത ഒരിക്കൽ ബുദ്ധമത സംസ്കാരത്തിന്റെ സ്വാധീനത്തിലായിരുന്നു. കസാക്കിലെ ഇലി നദിയുടെ തീരത്ത് പാറകളിൽ കൊത്തിവച്ചിരിക്കുന്ന ഗൗതം ബുദ്ധന്റെ വളരെ മനോഹരമായ ചിത്രങ്ങൾ ഇന്നും കൗതുകമുണർത്തുന്നവയാണ്.

Advertisment

1930-കളിൽ USSR സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്ന കമ്യൂണിസ്റ്റ് കസാക്കിസ്ഥാനെക്കുറിച്ച് നാമറിയണം. 1930-33 ലെ സ്റ്റാലിന്റെ ഏകപക്ഷീയമായ കാർഷിക നിയമങ്ങൾ കാരണം. കസാക്കിസ്ഥാനിൽ ഭയാനകമായ പട്ടിണി വ്യാപകമായി.

20,00,000-ത്തിലധികം ആളുകൾ അന്ന് പട്ടിണിയിൽ കൊല്ലപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്.

തുടർന്ന്, സ്റ്റാലിന്റെ കമ്മ്യൂണിസ്റ്റ് സർക്കാർ രാജ്യത്ത് നിന്ന് ന്യൂനപക്ഷ സമുദായങ്ങളെ ബലമായി നീക്കം ചെയ്യാൻ തുടങ്ങി. ദശലക്ഷക്കണക്കിന് ന്യൂനപക്ഷ സമുദായങ്ങൾ കസാക്കിസ്ഥാൻ വിട്ട് പലായനം ചെയ്യാൻ നിർബന്ധിതരായി.

രാജ്യം വിട്ടുപോകാൻ തയ്യറാകാത്തവരെ ഷൂട്ട് ചെയ്യാൻ സൈന്യത്തിന് രഹസ്യ ഉത്തരവ് നൽകി. അങ്ങനെ ഒരു ഉയിഗർ കുടുംബം തണുപ്പേറിയ കസാക്കിസ്ഥാനിൽ നിന്ന് രാജ്യം വിടാൻ തീരുമാനിച്ചു. മുത്തശ്ശിയും അമ്മയും അവരുടെ ഏഴ് പെൺമക്കളും രക്ഷപെടുന്നതിനുമുൻപായി ജലദോഷം ഒഴിവാക്കാൻ വേണ്ടി നെറ്റിയിൽ വെളുത്തുള്ളി പേസ്റ്റ് പുരട്ടിയതാണ് അവർക്ക് തുണയായത്.

സുന്ദരികളായ സ്ത്രീകളെ വെറുതെ വിടാൻ തയ്യറാകാത്ത പട്ടാളക്കാർ വെളുത്തുള്ളി പേസ്റ്റ് പുരട്ടിവന്ന സ്ത്രീകൾക്ക് ഏതോ മാരക രോഗമാണെന്ന് കരുതി അവരെ തടയാൻ കൂട്ടാക്കിയില്ല.

മുഴുവൻ കുടുംബവും കസാക്കിസ്ഥാനിൽ നിന്ന് ലാഹോറിൽ എത്തി. പിന്നീട് 1947 ന് ശേഷം ലാഹോറിൽ നിന്ന് അവർ ഡൽഹി യിലെത്തിചേർന്നു.

G

ഗുജറാത്തി വംശജനായ കകുഭായ് ഷ്റോഫിന്റെ കണ്ടുമുട്ടിയ ആ ഏഴ് പെൺമക്കളിൽ ഒരാളാണ് റീത്താജി. അവർ ഇരുവരും പരസ്പരം പ്രണയിക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. അതിനുശേഷം അവർ മുംബൈയിലെത്തി ഒരു ചേരിയിൽ ഒറ്റമു റിവീട്ടിൽ താമസമാക്കി. കുക്കുഭായ് ഷ്റോഫ് ഒരു ജ്യോതിഷനായിരുന്നു.

1957-ൽ മുംബൈയിൽ ജയ്കിഷൻ ഷ്രോഫ് എന്നൊരു കുഞ്ഞിന് റീത്തജി ജന്മം നൽകി.ആ കുഞ്ഞു വളർന്നു വലുതായി. പരിമിതമായ ചുറ്റുപാടുകളിലൂടെ അവൻ ജീവിതത്തോട് പൊരുതി മുന്നേറി.

 1983-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ HERO എന്ന സിനിമയിൽ നിന്ന് രാജ്യത്തിന്റെ മുഴുവൻ നായകനായി അവൻ മാറുകയായിരുന്നു. പേര് ജാക്കി ഷ്റോഫ്.

ഇന്ന് മുഖവുര ആവശ്യമില്ലാത്ത ബോളിവുഡ് നായകനാണ് ജാക്കി. മകൻ ടൈഗർ ഷ്റോഫും അറിയപ്പെടുന്ന നായകനടനാണ്..

Advertisment