പോർക്കളം! കാശ്മീരിന്റെ ചരിത്രം പറഞ്ഞ് കയ്യടി നേടാൻ ശ്രമിച്ച ഗുലാം നബി ആസാദിന് കണക്കിന് മറുപടി നൽകി മെഹ്ബൂബ മുഫ്‌തി

New Update
GULAM NABI MEHABUBA.JPG

മുൻ കേന്ദ്രമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രെസീവ്‌ ആസാദ് പാർട്ടി അദ്ധ്യക്ഷനുമായ ഗുലാം നബി ആസാദ് ഇന്നലെ നടത്തിയ പ്രസ്താവനയാണ് താഴെ :-

Advertisment

"ഇസ്‌ലാം വന്നത് 1500 വർഷങ്ങൾ മുൻപാണ്. ഹിന്ദുമതം വളരെ പഴക്കമുള്ളതാണ്..."

"മുഗൾ സേന വഴി പത്തോ ഇരുപതോ ആളുകൾ പുറത്തുനിന്നും വന്നിരിക്കാം, മറ്റെല്ലാവരും ഹിന്ദുമതത്തിൽ നിന്നും കൺവെർട്ട് ആയി ഇസ്‌ലാം മതം സ്വീകരിച്ചവരാണ് ഇന്ത്യയിലുള്ളത്."

"ഇതിനുള്ള തെളിവ് ഞങ്ങളുടെ കാശ്മീർ തന്നെയാണ്..."

" 600 വർഷം മുൻപ് ആരുണ്ടായിരുന്നു കാശ്മീരിൽ മുസ്ലീമായിട്ട് ?"

" എല്ലാവരും കാശ്മീരി പണ്ഡിറ്റുകളായിരുന്നു..."

ഗുലാം നബി ആസാദിന് PDP അദ്ധ്യക്ഷ മെഹ്ബൂബ മുഫ്‌തി ഇന്ന് നൽകിയ മറുപടി :-

"എനിക്കറിയില്ല ആസാദ് സാഹിബ് എത്ര പുറകിലോട്ട് പോയെന്ന് ? സ്വന്തം പൂർവ്വികരെപ്പറ്റി അദ്ദേഹത്തിന് എത്രത്തോളം അറിവുണ്ട് ?"

"അദ്ദേഹത്തിന് ഞാനൊരുപദേശം നൽകാനാഗ്രഹിക്കുന്നു. അദ്ദേഹം പിറകോട്ടു പോകാനാഗ്രഹിക്കുന്നെങ്കിൽ തീർച്ചയായും പോകുക. ചിലപ്പോൾ ഏതെങ്കിലുമൊരു കുരങ്ങൻ അദ്ദേഹത്തിന് പൂർവ്വികനായി ലഭിച്ചേക്കാം.."

Advertisment