Advertisment

ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ നാമാ ലെവി എന്ന 19 കാരി ഇതുവരെ തിരിച്ചെത്തിയില്ല. അവളുടെ മടങ്ങിവരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് അമ്മയും ഒരു ജനതയും

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
Naama Levy

നാമാ ലെവി എന്ന 19 കാരിയായ ഇസ്രായേലി പെൺകുട്ടിയെ കഴിഞ്ഞ ഒക്ടോബർ 7 ന് ഹമാസ് ഭീകരർ ഒരു ജീപ്പിൽ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ ലോകമെല്ലാം കണ്ടതാണ്.

Advertisment

ജീപ്പിന്റെ ഏറ്റവും പിൻഭാഗത്ത്  കൈകൾ പിന്നിലേക്ക് കെട്ടി ഇരുത്തിയിരുന്ന നാമാ ലെവിയെ ആയുധ മേന്തിയ ഒരു വ്യക്തി 'അള്ളാഹു അകബർ' എന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ട് ശക്തിയായി അവളുടെ തവിട്ടുനിറമുള്ള മുടിയിൽപ്പിടിച്ച് കൊണ്ടു പോയി ജീപ്പിന്റെ തൊട്ടു മുന്നിലുള്ള സീറ്റിലേക്ക് ബലമായി കയറ്റികൊണ്ടു പോകുകയായിരുന്നു.

Naama Levy

നാമാ ലെവിയുടെ പാന്റ്സിന്റെ ചുവട്ടിൽ രക്തം കട്ടപിടിച്ച പാടുകളും കൈകളിലും കണങ്കാലിലും മുറിവേറ്റ് രക്തം വാർന്നൊഴുകുന്നതും കാണാമായിരുന്നു.അവൾ മുടന്തുന്നതും കാലുകളിൽ ചെരുപ്പില്ലാത്തതും കാണാവുന്നതാണ്. മുഖത്തും മുറിവിൻ്റെ പാടുകൾ ദൃശ്യമായിരുന്നു.

Naama Levy

നാമാ ലെവി ആരെന്നറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ അവളെ ഭീകരർ തട്ടിക്കൊണ്ടു പോകുമായിരുന്നില്ല. “Hands of Peace” എന്ന ഒരു NGO യുടെ ഭാഗമായിരുന്നു അവർ. ഇസ്രായേൽ - പലസ്തീൻ - അമേരിക്ക എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന “Hands of Peace സംഘടന, സഹിഷ്ണുത, സ്വീകാര്യത, സമത്വം, സ്വാതന്ത്ര്യം, സാമൂഹിക നീതി (Tolerance, acceptance, equality, freedom, social justice) എന്നിവയ്ക്കാണ് ഊന്നൽ നൽകിപ്പോന്നത്.

Naama Levy

ഗാസയിലും പലസ്തീനിലും “Hands of Peace” സംഘടനയുടെ പ്രവർത്തകർ ധാരാളമുണ്ട്. ലോകത്ത് പ്രത്യേകിച്ചും അശാന്തിയുടെ നിഴൽ പരക്കുന്ന മേഖലകളിലും അഭയാർഥിക്യാമ്പുകളിലും പ്രവർത്തിക്കുന്നവരാണ് ഈ സംഘടനയിലുള്ളവർ.

നാമാ ലെവിയുൾപ്പെടെ 18 നും 26 വയസ്സിനുമിടയിൽ പ്രായമുള്ള 17 യുവതികൾ ഇപ്പോഴും ഹമാസിൻ്റെ കസ്റ്റഡിയിലുണ്ട്.

Naama Levy

നാമോ ലെവി പിടികൂടപ്പെട്ടത് Nahal Oz ആർമി ബേസിൽ നിന്നാണ്. ഡിഗ്രി കഴിഞ്ഞശേഷം നിർബന്ധിത സൈനികസേവനത്തിൻ്റെ ഭാഗമായുള്ള അതിർത്തി നിരീക്ഷണ സേവനം പൂർത്തിയാക്കി അതിൻ്റെ സേവന രേഖകൾ കൈപ്പറ്റാൻ എത്തിയപ്പോഴാണ് അവർ ഹമാസിന്റെ പിടിയിലാകുന്നത്.

Naama Levy

നാമാ ലെവിയുടെ അമ്മ Ayelet Levy യുടെ അഭ്യർത്ഥന ഇപ്പോൾ ലോകമാദ്ധ്യമങ്ങളിലെല്ലാം ചർച്ചയാണ്. '

" എൻ്റെ മകളെ അവർ കൂട്ടമായി റേപ്പ് ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും  ചെയ്തിട്ടുണ്ട്. തോക്കിൻമുനയിൽ കഴിഞ്ഞ 65 ദിവസമായി അവൾ ഗാസയിലെ ഏതോ ബങ്കറിൽ നരകയാതന അനുഭവിക്കുകയാണ്. ഹമാസ് അവളെയുൾപ്പെടെ മോചിപ്പിക്കാത്തത് അവരുടെ ക്രൂരതകൾ പുറം ലോകമറിയും എന്നതുകൊണ്ടാണ്.." Ayelet Levy യുടെ നീണ്ട പ്രസ്താവനയുടെ രത്‌നച്ചുരുക്കം ഇതാണ്.

 Ayelet Levy ഒരു ഡോക്ടറാണ്. നാമാ ലെവിയെക്കൂടാതെ ഒരു പെൺ കുട്ടിയും രണ്ടാണ്മക്കളും ഇവർക്കുണ്ട്. മക്കളിൽ മൂത്തവളാണ് നാമാ ലെവി.

Naama Levy

നാമാ ലെവി സുരക്ഷിതയായിരിക്കുന്നുവെന്നും അവർ ഉടൻതന്നെ മോചിതയാകുമെന്നുമുള്ള ശുഭാപ്തി വിശ്വാസം പുലർത്തുന്നത്  “Hands of Peace” സംഘടനയെപ്പോലെ അവരെ സ്നേഹിക്കുന്ന നിരവധിയാളുകളുണ്ട്.

Naama Levy

അവരെ തട്ടിക്കൊണ്ടുപോകുന്ന ഈ വീഡിയോ ഹമാസ് തന്നെയാണ് ഷൂട്ട് ചെയ്തത്.

 

 

Advertisment