Advertisment

പട്ടായ തെരുവിലൂടെ സിംഹവുമായി ഊരുചുറ്റിയ യുവതി അറസ്റ്റിൽ ! അനധികൃതമായി സിംഹത്തെ കൈവശം വച്ചതിന് ശിക്ഷയായി ലഭിച്ചത് ഒരു വർഷത്തെ തടവും 2.33 ലക്ഷം രൂപ പിഴയും !

New Update
H

തായ്‌ലൻഡിൽ സിംഹത്തെ വീട്ടിൽ വളർത്തുന്നത് നിയമ വിരുദ്ധമല്ല. പക്ഷേ അതിനുവേണ്ട രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ലൈസൻസ് നേടിയിരിക്കണം. അവയെ പബ്ലിക് ഇടങ്ങളിൽ കൊണ്ടുവരാൻ പാടുള്ളതുമല്ല.

Advertisment

എന്നാൽ തായ്‌ലൻഡിലെ ഒരു യുവതി അവർ വിലയ്ക്കുവാങ്ങിയ സിംഹവുമായി പട്ടായ തെരുവിലൂടെ തൻ്റെ തുറന്ന വാഹനത്തിൽ ചുറ്റിക്കറങ്ങുമ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്.

H

അവരുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശ്രീലങ്കൻ സ്വദേശിയാണ് ഈ സിംഹത്തെ യുവതിക്ക് വിലയ്ക്ക് വിറ്റത്. Sawangjit Kosoongnern എന്ന ശ്രീലങ്കൻ യുവാവ് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.അയാൾക്ക് ഈ സിംഹത്തെ വിറ്റത് ഒരു തായ്‌ലൻഡ് സ്വദേശിയാണ്.അയാൾക്കും ശിക്ഷ ഉറപ്പാണ്. ശ്രീലങ്കൻ സ്വദേശിക്കെതിരെയും കേസുണ്ട്.

അനധികൃതമായി സിംഹത്തെ കൈവശം വച്ചതിന് ഒരു വർഷത്തെ തടവും 1,00,000 baht (2.33 ലക്ഷം രൂപ ) പിഴയുമാണ് ശിക്ഷ. നിയമവിരുദ്ധമായി സിംഹത്തിനെ വിറ്റവർക്ക് ഇതിന്റെ നേർപകുതിയാകും ശിക്ഷയും പിഴയും ലഭിക്കുക.

ആധികാരിക റിപ്പോർട്ടുകൾ പ്രകാരം തായ്‌ലൻഡിൽ നിലവിൽ ആളുകൾ തങ്ങളുടെ വീടുകളിൽ വളർത്തുന്ന 224 സിംഹങ്ങളുണ്ടെന്നാണ് കണക്ക്.

Advertisment