Advertisment

റിച്ചാർഡ് കാട്ടൽബ്ര അമ്പയറായി വന്ന മത്സരങ്ങൾ ഒന്നും ഇന്ത്യ ജയിച്ചിട്ടില്ല ! ഇന്ത്യക്ക് ഭീഷണിയായ ഈ അമ്പയറെ ഒരിക്കലും മറക്കില്ല

New Update
Richard Kettlebrough

ഇന്ന് അഹമ്മദാബാദിൽ ലോകകപ്പിനായുള്ള ഇന്ത്യ - ആസ്‌ത്രേലിയ ഫൈനൽ മത്സരത്തിലെ അമ്പയർമാർ ഇംഗ്ലണ്ടിനിന്നുള്ള  Richard Kettlebrough ഉം Richard Illingworth ഉം മായിരിക്കുമെന്ന് ICC പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർ അങ്കലാപ്പിലാണ്..

Advertisment

കാരണം റിച്ചാർഡ് കാട്ടൽബ്ര ( Richard Kettlebrough ) വിവാദപുരുഷനാണ്. ഇന്ത്യൻ ടീമിന്റെ വില്ലനായാണ് അദ്ദേഹത്തെ ആളുകൾ കാണുന്നത്. പല മത്സരങ്ങളിലും ഇന്ത്യയെ തോൽപ്പിച്ച വിവാദ തീരുമാനങ്ങൾ കൈക്കൊണ്ട വ്യക്തിയായാണ് അദ്ദേഹം അറിയപ്പെടുന്നത്.

ICC യുടെ നോക്ക് ഔട്ട് മത്സരങ്ങളിൽ Richard Kettlebrough അമ്പയറായി വന്ന മത്സരങ്ങൾ ഒന്നും ഇന്ത്യ ജയിച്ചിട്ടില്ല. ഉദാഹരണങ്ങൾ താഴെ നൽകിയിരിക്കുന്നു..

2015 ലോകകപ്പ് സെമി ഫൈനൽ -ഇന്ത്യ ആസ്‌ത്രേലിയയോട് തോറ്റു .

2016 T 20 ലോകകപ്പ് സെമിഫൈനൽ - ഇന്ത്യ വെസ്റ്റ് ഇൻഡീസിനോട് തോറ്റു .

2017 ചാമ്പ്യൻസ് ട്രോഫി ഫൈനൽ  - ഇന്ത്യ പാക്കിസ്ഥാനോട് തോറ്റു.

2019 ലോകകപ്പ് സെമിഫൈനൽ -ഇന്ത്യ ന്യൂസിലാൻഡിനോട് പരാജയപ്പെട്ടു.

ഇതിലെല്ലാം കെറ്റിൽബ്രോ അമ്പയറായിരുന്നു..

Richard Kettlebrough ഫൈനലിൽ അമ്പയറായി വന്നതിൽ കാണികൾ പലരും വലിയ അമര്ഷത്തിലാണ്. മനപ്പൂർവ്വം ഇന്ത്യയെ അദ്ദേഹം തോൽപ്പിക്കുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല.

എന്തായാലും ഒടുവിൽ അത് തന്നെ സംഭവിച്ചു. ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റിരിക്കുന്നു. 

Advertisment