സഞ്ജുവിനോട് മുംബൈ ലോബിയുടെ നീതിനിഷേധമോ? സഞ്ജു സാംസണ് അനുകൂലമായി ഉത്തരേന്ത്യൻ ക്രിക്കറ്റ് ആരാധകരും രം​ഗത്ത്

പ്രതിഭാധനനായ സഞ്ജുവിന്റെ കരിയർ തകരുന്നതിലെ ഉത്കണ്ഠ എല്ലാവരും രേഖപ്പെടുത്തുന്നു

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
sanju

മുംബൈ ലോബി സഞ്ജുവിനോട് കാട്ടുന്ന നീതിനിഷേധം ക്രിക്കറ്റിനുതന്നെ നാണക്കേടാണെന്നും സഞ്ജുവിന്റെ കരിയർ കരുതിക്കൂട്ടി മനപ്പൂർവ്വം ഇവർ തകർക്കുകയാണെന്നും സഞ്ജുവിന് ഇനിയൊരു മടങ്ങിവരവുണ്ടാകില്ലെന്നുമാണ് നിരവധി ആരാധകർ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

Advertisment

ICCയും ഇവർക്കൊപ്പമാണെന്നും മിഡിൽ ഓർഡർ ബാറ്റ്സ്മാനായ സഞ്ജുവിനെ പുറത്തിരുത്തി ഇഷാൻ കിഷനെ നിർബന്ധപൂർവ്വം മിഡിൽ ഓർഡറിൽ കളിപ്പിക്കുകയാണെന്നും പറയപ്പെടുന്നു.

ട്വിറ്ററിലും മറ്റു സമൂഹമദ്ധ്യമങ്ങളിലും സാജുവിനനുകൂലമായ പോസ്റ്റുകളുടെ പ്രളയമാണ്. പ്രതിഭാധനനായ സഞ്ജുവിന്റെ കരിയർ തകരുന്നതിലെ ഉത്കണ്ഠ എല്ലാവരും രേഖപ്പെടുത്തുന്നു.

അനുരാഗ് എന്ന ഒരു ഉത്തരേന്ത്യൻ ആരാധകന്റെ ട്വീറ്റ് വളരെ ശ്രദ്ധേയമാണ്. അത് താഴെ നൽകുന്നു..

Why Sanju Samson missed out

*Born in Kerala
*Doesn't play for a big ipl team
*Not a Hindu
*No tattoos, not white skinned
*Not close to Captain
*Doesn't sleep in selectors Sofa

Advertisment