Advertisment

15 നിലകളിലായി പരസ്പരം ബന്ധിപ്പിച്ച 9 ടവറുകൾ. 4500 വിശാലമായ ഓഫിസുകൾ. 3500 കോടിയുടെ നിർമ്മാണച്ചെലവ്...; 35.54 ഏക്കറിൽ 67 ലക്ഷം ചതുരശ്ര അടി നിർമ്മിതിയുള്ള ലോകത്തെ ഏറ്റവും വലിയ ഓഫീസ് കോംപ്ലെക്സ് സൂററ്റിൽ!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
surat diamond

ഞായറാഴ്ച സൂററ്റിൽ ഉദ്‌ഘാടനം ചെയ്ത " Surat Diamond Bourse"

Advertisment

സവിശേഷതകൾ ......

15 നിലകളുളള Interconnected ആയ 9 ടവറുകൾ..

4500 വിശാലമായ ഓഫിസുകൾ...

3500 കോടിയുടെ നിർമ്മാണച്ചെലവ് ..

ഡയമണ്ട് നിർമ്മാണത്തിനും ട്രേഡിംഗിനുമായി ONE STOP HUB..

surat diamond

ലോകത്തെ 92 % നാച്ചുറൽ ഡയമണ്ടും നിർമ്മിക്കുന്നത് ഇന്ത്യയിലെ സൂററ്റിലാണ് ..

35.54 ഏക്കറിൽ 67 ലക്ഷം ചതുരശ്ര അടി നിർമ്മിതിയുള്ള ലോകത്തെ ഏറ്റവും വലിയ ഓഫീസ് കോംപ്ലെക്സ് എന്ന നിലയിൽ ഇത് ഗിന്നിസ്‌ ബുക്കിൽ ഇടം നേടിയിട്ടുണ്ട്.

g

65 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ചിട്ടുള്ള അമേരിക്കയിലെ പെന്റഗൺ ആയിരുന്നു ഇതുവരെ ഈ റിക്കാർഡ് നിലനിർത്തിപ്പോന്നത്.

Surat Diamond Bourse ലാകെ 131 ലിഫ്റ്റുകളുണ്ട്.അവയുടെ സ്പീഡ് സെക്കൻഡിൽ 3 മീറ്ററാണ്.

surat diamond

ഒരു ലക്ഷം ചതുരശ്ര അടിയുള്ള 4500 ഓഫീസ് സ്‌പേസുകളാണുള്ളത്..

ഡൽഹിയിലെ ആർക്കിടെക്റ്റുകളായ സോണാലി ,മാണിത് രസ്തോഗി എന്നിവരുടെ കമ്പനിയായ  Morphogenesis ആണ് ഈ ടവറുകൾ നിർമ്മിച്ചത്.

surat diamond

ഒരു ദിവസം 65000 ആളുകൾക്ക് വന്നുപോകാവുന്ന തരത്തിലാണ് ഇത് ഡിസൈൻ ചെയ്തിട്ടുള്ളത്..

ഇവിടം ഞായറാഴ്ച മുതൽ ഹൈ സെക്യൂരിറ്റി സോൺ ആണ്.

surat diamond

Advertisment