Advertisment

ചെറു എസ് യു വികൾ എങ്ങനെയാകണമെന്നു ടി റോക്കിനെ കണ്ടു പഠിക്കണം

author-image
സത്യം ഡെസ്ക്
New Update

ചെറു എസ് യു വികൾ എങ്ങനെയാകണമെന്നു ഫോക്സ്‌വാഗന്റെ ടി റോക്കിനെ കണ്ടു പഠിക്കണം. ജർമനിയിൽ നിന്നു പൂർണമായി ഇറക്കുമതി ചെയ്ത് സകല സൗകര്യങ്ങളുമായി ലഭിക്കുന്ന മിനി എസ‌്‌യുവിക്ക് 20 ലക്ഷം രൂപയാണ് വില.പോളോ ത്രീ ഡോർ ജിടി ഇറക്കുമതി ചെയ്തു വിറ്റത് ഇതിലും കൂടിയ വിലയിലായിരുന്നു. ആദ്യ ബാച്ചിലെത്തിയ വാഹനങ്ങൾക്കാണ് ഈ കുറഞ്ഞ വില ബാധകം.

Advertisment

publive-image

1.5 ലീറ്റർ ടിഎസ്െഎ ഇവോ ടർബോ എൻജിനാണ് ഹൃദയം. പെട്രോൾ എൻജിനുകളിലെ ഏറ്റവും ആധുനിക സാങ്കേതികതയായ എൻജിന് കുറച്ച് സ്കോഡ സ്വഭാവവുമുണ്ട്. കാരണം സ്കോഡയുടെ സാങ്കേതികമികവും ഈ എൻജിൻ ഉൾക്കൊള്ളുന്നു. ആദ്യമായി ഈ സീരീസ് നിർമാണമാരംഭിച്ചതും സ്കോഡയാണ്. 134 ബി എച്ച് പി വരെയുള്ള മോഡലുകളുണ്ടെങ്കിലും ഇന്ത്യയിൽ 110 ബി എച്ച് പി വരെയുള്ളൂ.

പോളോ ടി എസ് െഎയിൽ നിന്നടക്കം അപ്രത്യക്ഷമായ 7 സ്പീഡ് ഒാട്ടമാറ്റിക് ഡി എസ് ജി ഗീയർബോക്സ് ടി റോക്കിൽ തിരിച്ചെത്തി. കരുത്തുറ്റ എൻജിനും ഗീയർബോക്സും സമന്വയിക്കുമ്പോൾ ടി റോക്ക് ശരിക്കും റോക്ക് സ്റ്റാറാകും.

volkswagen suv
Advertisment