Advertisment

ഇന്ത്യയില്‍ ഫേസ്ബുക്ക് രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നത് എങ്ങനെ ? ഫേസ്ബുക്ക് എക്‌സിക്യൂട്ടീവുമാരെ ചോദ്യം ചെയ്യാന്‍ പാര്‍ലമെന്റ് കമ്മിറ്റി; തങ്ങളുടെ നിലപാടുകള്‍ സുതാര്യവും നിക്ഷ്പക്ഷവുമെന്ന്‌ ഫേസ്ബുക്ക്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഫേസ്ബുക്ക് ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നതായുള്ള വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യത്ത് ഫേസ്ബുക്ക് എങ്ങനെയാണ് രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് പരിശോധിക്കാന്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ തീരുമാനം.

ഇതിനായി ഫേസ്ബുക്ക് എക്‌സിക്യൂട്ടീവുമാരെ കമ്മിറ്റി ചോദ്യം ചെയ്യും. സെപ്തംബര്‍ രണ്ടിന് കമ്മിറ്റിക്ക് മുന്നില്‍ ഫേസ്ബുക്ക് അധികൃതര്‍ ഹാജരാകണം. 30 മിനിട്ടാണ് ഫേസ്ബുക്കിന് അനുവദിച്ചിരിക്കുന്നത്.

അതേസമയം, തങ്ങളുടെ നിലപാട് സുതാര്യവും നിക്ഷ്പക്ഷവുമാണെന്ന് ഫേസ്ബുക്ക് ഇന്ത്യാ മാനേജിംഗ് ഡയറക്ടറായ അജിത്ത് മോഹന്‍ പറഞ്ഞു. എല്ലാതരത്തിലുള്ള വിദ്വേഷപ്രചാരണങ്ങളെയും തങ്ങള്‍ അപലപിക്കുന്നതായും ഫേസ്ബുക്കില്‍ എന്ത് അനുവദിക്കുമെന്നും എന്ത് അനുവദിക്കില്ലെന്നും കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment