Advertisment

ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത ! ജോലി മാറ്റത്തിനനുസരിച്ച് ഗ്രാറ്റുവിറ്റി ട്രാന്‍സ്ഫറിനുള്ള അവസരം ലഭിക്കാന്‍ സാധ്യതയേറുന്നു; വിശദാംശങ്ങള്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്കായി പുതിയ സംവിധാനം ഉടന്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതുപ്രകാരം, എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പോലെ ജോലികള്‍ മാറ്റുന്നതിലൂടെ ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി ട്രാന്‍സ്ഫറിനും അവസരം ലഭിക്കും.

ഇതിനായി നിലവിലുള്ള ഗ്രാറ്റുവിറ്റി ഘടനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാരും എംപ്ലോയീസ് യൂണിയനും വ്യവസായ മേഖലയും തമ്മില്‍ ധാരണയായി. സോഷ്യല്‍ സെക്യൂരിറ്റി കോഡുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഗ്രാറ്റുവിറ്റി ട്രാന്‍സ്ഫറും ഉള്‍പ്പെടുത്തും.

പ്രൊവിഡന്റ് ഫണ്ട് പോലെ, ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി ട്രാന്‍സ്ഫറിനുള്ള ഓപ്ഷനും ലഭിക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യവസായ മേഖലയും ജീവനക്കാരുടെ യൂണിയനുകളും ഗ്രാറ്റുവിറ്റി പോര്‍ട്ടബിലിറ്റി സംബന്ധിച്ച് ധാരണയായ ശേഷം, ജോലി മാറുമ്പോള്‍ ഗ്രാറ്റുവിറ്റി ട്രാന്‍സ്ഫര്‍ ക്രമീകരണം ബാധകമാകും.

ഇതോടെ, പിഎഫ് പോലെ, ഗ്രാറ്റുവിറ്റി സംഭാവനയും എല്ലാ മാസവും അംഗീകരിച്ചിട്ടുണ്ട്. തൊഴില്‍മന്ത്രാലയത്തിന്റെ യോഗത്തിലാണ് ഈ ധാരണയിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗ്രാറ്റുവിറ്റി സിടിസി (കോസ്റ്റ് ടു കമ്പനി) യുടെ അനിവാര്യ ഭാഗമാക്കാനും നിര്‍ദ്ദേശമുണ്ട്. ഈ വ്യവസ്ഥ സോഷ്യല്‍ സെക്യൂരിറ്റി കോഡിന്റെ നിയമത്തില്‍ ഉള്‍പ്പെടുത്തും. ഇത് സംബന്ധിച്ചുള്ള അന്തിമ വിജ്ഞാപനം അടുത്ത മാസം വന്നേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഗ്രാറ്റുവിറ്റി കണക്കാക്കുന്നത്...

ഏതൊരു ജീവനക്കാരനും ലഭിക്കുന്ന ഗ്രാറ്റുവിറ്റി രണ്ട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരേ കമ്പനിയില്‍ എത്ര വര്‍ഷം ജീവനക്കാരന്‍ ജോലി ചെയ്തിട്ടുണ്ടെന്നതാണ് ആദ്യത്തേത്. ഒരേ കമ്പനിയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഗ്രാറ്റുവിറ്റി ലഭിക്കും.

നിലവില്‍, ഗ്രാറ്റുവിറ്റി കണ്ടെത്തുന്നതിന് ഒരു നിശ്ചിത ഫോര്‍മുലയുണ്ട്. അതനുസരിച്ച്, (അവസാന ശമ്പളം)*(15/26)*(5)= ഗ്രാറ്റുവിറ്റിയുടെ തുക.

ഉദാഹരണത്തിന് ഒരാളുടെ അവസാനത്തെ ശമ്പളം 50,000 രൂപയാണെങ്കില്‍, ഗ്രാറ്റുവിറ്റിയെന്നത് 1,44,230 രൂപയായിരിക്കും ((50,000)*(15/26)*(5)). നാല് ദിനങ്ങള്‍ അവധി ദിവസമായതിനാല്‍ 26 ദിവസമാണ് ഇവിടെയെടുക്കുന്നത്. അതേസമയം, ഒരു വര്‍ഷത്തില്‍ 15 ദിവസത്തെ അടിസ്ഥാനമാക്കിയാണ് ഗ്രാറ്റുവിറ്റി കണക്കാക്കുന്നത്.

Advertisment