Advertisment

മൈ​ക്രോ​സോ​ഫ്റ്റ് പു​തി​യ പ​തി​പ്പ് വി​ന്‍ഡോ​സ് 11 അ​വ​ത​രി​പ്പി​ച്ചു

author-image
ടെക് ഡസ്ക്
New Update

publive-image

കം​പ്യൂ​ട്ട​ര്‍ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റ​മാ​യ വി​ന്‍ഡോ​സി​ന്‍റെ പു​തി​യ പ​തി​പ്പ് വി​ന്‍ഡോ​സ് 11 മൈ​ക്രോ​സോ​ഫ്റ്റ് അ​വ​ത​രി​പ്പി​ച്ചു. പു​തി​യ പി​സി​ക​ളി​ലും യോ​ഗ്യ​ത​യു​ള്ള വി​ന്‍ഡോ​സ് 10 പി​സി​ക​ളി​ലും സൗ​ജ​ന്യ അ​പ്ഗ്രേ​ഡി​ലൂ​ടെ വി​ന്‍ഡോ​സ് 11 ല​ഭ്യ​മാ​കും. സ്ക്രീ​നി​ന്‍റെ മ​ധ്യ​ത്തി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന സ്റ്റാ​ര്‍ട്ട് ബ​ട്ട​ണ്‍ ആ​ണ് വി​ന്‍ഡോ​സ് 11 ന്‍റെ സ​വി​ശേ​ഷ​ത​ക​ളി​ലൊ​ന്ന്. ആ​ക​ര്‍ഷ​ക​മാ​യ വി​ഷ്വ​ല്‍ അ​നു​ഭ​വ​ത്തി​നാ​യി ഓ​ട്ടോ എ​ച്ച്ഡി​ആ​ര്‍, ഉ​യ​ര്‍ന്ന ഫ്രെ​യിം നി​ര​ക്കി​ല്‍ മി​ക​ച്ച ഗ്രാ​ഫി​ക്സ്, വേ​ഗ​ത്തി​ല്‍ ലോ​ഡ് ചെ​യ്യാ​നും ഗെ​യി​മി​ങ്ങി​നും ഡ​യ​റ​ക്റ്റ് സ്റ്റോ​റേ​ജ്, മൈ​ക്രോ​സോ​ഫ്റ്റ് ടീം​സ് എ​ന്നി​വ​യാ​ണ് മ​റ്റ് പ്ര​ത്യേ​ക​ള്‍. മ​ള്‍ട്ടി ടാ​സ്കിം​ഗ് മി​ക​ച്ച​താ​ക്കു​ന്ന ഡി​സൈ​ന്‍ സ​വി​ശേ​ഷ​ത​ക​ളാ​ണ് പു​തി​യ വി​ന്‍ഡോ​സ് 11നു​ള്ള​ത്.

പു​തി​യ വി​ന്‍ഡോ​സ് 11 ല്‍ ​ഒ​രേ സ​മ​യം ഒ​ന്നി​ല​ധി​കം വി​ന്‍ഡോ​സു​ക​ള്‍ എ​ളു​പ്പ​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യും. ഹൈ​ബ്രി​ഡ് ജോ​ലി​ക്കും പ​ഠ​ന​ത്തി​നും അ​നു​യോ​ജ്യ​മാ​യ സു​ര​ക്ഷി​ത ഓ​പ്പ​റേ​റ്റി​ങ്ങ് സി​സ്റ്റ​മാ​യാ​ണ് വി​ന്‍ഡോ​സ് 11 രൂ​പ​ക​ല്‍പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ആ​ന്‍ഡ്രോ​യി​ഡ്, ഐ​ഒ​എ​സ് ഉ​പ​ക​ര​ണ​ങ്ങ​ളി​ലെ ഡോ​ക്യു​മെ​ന്‍റു​ക​ള്‍ ഉ​ള്‍പ്പെ​ടെ വ്യ​ത്യ​സ്ത പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ മു​മ്പ് ക​ണ്ട റീ​സ​ന്‍റ് ഫ​യ​ലു​ക​ള്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് അ​വ​ര്‍ നി​ര്‍ത്തി​യി​ട​ത്ത് നി​ന്ന് പു​ന​രാ​രം​ഭി​ക്കാ​ന്‍ ക​ഴി​യും. മൈ​ക്രോ​സോ​ഫ്റ്റ് സ്റ്റോ​ര്‍, ആ​മ​സോ​ണ്‍ ആ​പ്പ് സ്റ്റോ​ര്‍ എ​ന്നി​വ വ​ഴി ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് എ​ളു​പ്പ​ത്തി​ല്‍ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​ന്‍ ക​ഴി​യും.

Advertisment