Advertisment

തേനീച്ചക്കൂട്ടത്തെ കൈകൊണ്ട് അടർത്തിയെടുക്കുന്ന യുവതി; വീഡിയോ വൈറല്‍...

author-image
admin
New Update

കൈകൊണ്ട് തേനീച്ചക്കൂട്ടത്തെ അടർത്തിയെടുക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തേനീച്ചവളർത്തൽ പ്രഫഷണലായി ചെയ്യുന്ന എറിക തോംസൺ എന്ന യുവതിയാണ് ഈ വീഡിയോയിലെ താരം.

Advertisment

publive-image

കൈകൊണ്ട് തേനിച്ച കൂട്ടത്തെ അടർത്തിയെടുത്ത് മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കുന്ന എറികയെ ആണ് വീഡിയോയിൽ കാണുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ എറിക തന്നെയാണ് വീഡിയോ പങ്കുവച്ചത്.

വലിയ കൊടുങ്കാറ്റ് ഉണ്ടായതിന് ശേഷം, ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ മുറ്റത്ത് ഒരു കുടക്കീഴിൽ തേനീച്ചക്കൂട്ടം താമസമാക്കുകയായിരുന്നു. തേനിച്ചകളെ അവിടെ നിന്ന് മാറ്റാൻ അപ്പാർട്ട്മെന്‍റിലെ അധികൃതർ എറിക്കയെ ആണ് ഏല്‍പ്പിച്ചത്.

WOMEN REMOVES BEE
Advertisment