Advertisment

ഇന്ന് ലോക പരിസ്ഥിതി ദിനം. മരം നടാൻ പറ്റും.....! മലയോ???

author-image
സത്യം ഡെസ്ക്
New Update

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

Advertisment

publive-image

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു.ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.

കൊറോണാ മഹാമാരി മനുഷ്യനെ കൂടുതൽ പ്രകൃതിയോട് അടുപ്പിച്ചു.. അതിജീവനത്തിന് വേണ്ടി മനുഷ്യൻ വീട്ട് വളപ്പിൽ കൃഷിയിടങ്ങൾ പോലും ഒരുക്കാൻ തുടങ്ങി... അതെ നമുക്ക് പ്രകൃതിയെ ഇനിയെങ്കിലും സ്നേഹിക്കാം ..

ഇതോടൊപ്പമുള്ള ചിത്രത്തിൽ ഇന്നലെ മൂവാറ്റുപുഴയ്ക്കു സമീപം പാറമട ഇടിഞ്ഞ് വീണ് പാറയ്ക്കുള്ളിൽ അകപെട്ട തൊഴിലാളികളായ ചീരക്കാട്ട്പാറ സ്വദേശി ശശി (45), ബംഗാൾ സ്വദേശി ദീപക് മൈറ (28) എന്നിവരെ രക്ഷിക്കുന്ന രംഗമാണ്. ഒടുവിൽ രണ്ടു പേരും മരണപെട്ടു ... ഇതു പോലെ എത്രയോ മലകളും ദിനംന്തോറും മരിക്കുന്നു.

ഇന്ന് ഒരു മരം നട്ടത് കൊണ്ട് മാത്രം നമ്മുടെ ഉത്തരവാദിത്വം തീരുന്നില്ല ..നാളിതുവരെ നട്ട മരങ്ങൾ പരിപാലിക്കപെട്ടിരുന്നെങ്കിൽ വർഷംത്തോറും 'മരം നടീൽ ' ചടങ്ങിൻ്റെ അവശ്യം വരില്ലായിരുന്നു ...ഇന്ന് മാത്രം 'ആചരിച്ച് ' ബാക്കി ദിവസങ്ങളിൽ മറന്ന് കളയേണ്ടതല്ല പരിസ്ഥിതിയുടെ സംരംക്ഷണം.

ദൈവത്തിന്റെ ദാനമായ ശുദ്ധവായു, ശുദ്ധജലം, ശുദ്ധമായ മണ്ണ് ഇവ വരും തലമുറയ്ക്കും ഇതേശുദ്ധിയോടെ പകര്‍ന്നു നല്‍കണമെന്നുള്ള പ്രതിജ്ഞ നമുക്ക് എടുക്കാം ..പരിസ്ഥിതി ദിന ആശംസകൾ.. '

 

ജോൺസൺ വി. ഇടിക്കുള

 

World Environment Day
Advertisment