Advertisment

ആറു ലക്ഷം സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ 2.20 ക്യൂബിക് മീറ്റർ ഐസുകൊണ്ട് 100 മീറ്റർ വരെ ഉയരമുള്ള ആകർഷകമായ നിർമ്മിതികള്‍. ലോകത്തെ ഏറ്റവും വലിയ Ice and Snow ഫെസ്റ്റിവലിന് ഞായറാഴ്ച തുടക്കം

New Update

publive-image

Advertisment

ലോകത്തെ ഏറ്റവും വലിയ Ice and Snow ഫെസ്റ്റിവൽ ഇക്കൊല്ലം ജനുവരി 5 മുതൽ ചൈനയിലെ ഹെലോംഗ്യാംഗ് പ്രവിശ്യയിലുള്ള ഹാർബിനിൽ ആരംഭിക്കുകയാണ്.

ആറു ലക്ഷം സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ 2.20 ക്യൂബിക് മീറ്റർ ഐസുകൊണ്ട് 100 മീറ്റർ വരെ ഉയരമുള്ള ആകർഷകമായ നിരവധി നിർമ്മിതികളാണ് ഈ സ്‌നോ വേൾഡിൽ ഒരുക്കിയിരിക്കുന്നത്.

publive-image

രണ്ടു മാസം നീളുന്ന ഫെസ്റ്റിവെലിനായി 14 രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാരാണ് നൂറിൽപ്പരം കലാരൂപങ്ങൾ ഐസിൽ നിർമ്മിച്ചിരിക്കുന്നത്.

publive-image

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള സഞ്ചാരികൾ ഇവിടേക്കെത്തിക്കൊണ്ടിരിക്കുകയാണ്. അവർക്കായി അത്യാധുനിക സൗകര്യങ്ങളും സജീകരണങ്ങളുമാണ് ചൈന ഒരുക്കിയിരിക്കുന്നത്. ഹാർബിൻ നഗരത്തിലെ കാലാവസ്ഥ ഇപ്പോൾ മൈനസ് 20 ഡിഗ്രിവരെയാണ്.

publive-image

1985 മുതലാണ് ഇവിടെ ഐസ് ആൻഡ് സ്‌നോ ഫെസ്റ്റിവലിന് തുടക്കമായത്.

kanappurangal
Advertisment