Advertisment

വിമര്‍ശകരുടെ വാ അടപ്പിച്ച് വീണ്ടും ചൈന; പ്രസിഡന്റ് ഷീ ചിന്‍ പിങ്ങിനെ വിമര്‍ശിച്ച കോടീശ്വരന് അഴിമതിക്കേസില്‍ 18 വര്‍ഷം ശിക്ഷ

author-image
jayasreee
Updated On
New Update

ബെയ്ജിങ്: കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ വീഴ്ച ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഷീ ചിന്‍ പിങ്ങിനെ വിമര്‍ശിച്ച കോടീശ്വരന് അഴിമതിക്കേസില്‍ 18 വര്‍ഷം കോടതി ശിക്ഷ  . റിയല്‍ എസ്‌റ്റേറ്റ് വമ്പനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ അടുപ്പക്കാരനുമായിരുന്ന റെന്‍ ഷിക്യാങ്ങിനാണ് കോടതി 18 വര്‍ഷം തടവുശിക്ഷ വിധിച്ചത്. 6,20,000 ഡോളര്‍ പിഴയും ചുമത്തി.

Advertisment

publive-image

കുറ്റകൃത്യങ്ങള്‍ റെന്‍ സ്വമേധയാ ഏറ്റു പറഞ്ഞുവെന്നും ശിക്ഷാ വിധി അംഗീകരിക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഷീയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ലെന്ന ശക്തമായ താക്കീതാണ് കോടതിവിധിയെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കടുത്ത സര്‍ക്കാര്‍ വിമര്‍ശകനായ റെന്‍ 'പീരങ്കി' എന്നാണ് സമൂഹമാധ്യമങ്ങളില്‍ അറിയപ്പെടുന്നത്.

സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ചുള്ള ലേഖനത്തില്‍ ഫെബ്രുവരിയില്‍ റെന്‍, ഷീയെ പേരെടുത്തു പറയാതെ 'കോമാളി' എന്നു വിളിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

xi jinping
Advertisment